KEAM 2025 എഞ്ചിനീയറിംഗ് ഓപ്ഷൻ സമർപ്പണം: ശ്രദ്ധയോടെ നൽകാം നിങ്ങളുടെ ഭാവിയുടെ ആദ്യപടി!
മുജീബുല്ല കെ.എം
കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) 2025-ലെ എഞ്ചിനീയറിംഗ് ഓപ്ഷൻ സമർപ്പണം ആരംഭിച്ചു. നിങ്ങളുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഈ ഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും താഴെ നൽകുന്നു.
ഓപ്ഷൻ സമർപ്പിക്കാനുള്ള സൗകര്യം 2025 ജൂലൈ 11-ന് തുടങ്ങി, 2025 ജൂലൈ 16 രാവിലെ 11 മണിക്ക് അവസാനിക്കും.
സമയപരിധിക്ക് മുമ്പ് കൃത്യമായി ഓപ്ഷനുകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ആദ്യഘട്ടത്തിലെ പ്രധാന തീയതികൾ
ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചത്: 2025 ജൂലൈ 11
ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2025 ജൂലൈ 16, രാവിലെ 11:00
പ്രൊവിഷണൽ അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 2025 ജൂലൈ 17
ഒന്നാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നത്: 2025 ജൂലൈ 18
അലോട്ട്മെൻ്റ് ലഭിച്ചവർ ഫീസ് അടയ്ക്കേണ്ട തീയതി: 2025 ജൂലൈ 18 മുതൽ 2025 ജൂലൈ 21 വൈകുന്നേരം 4:00 വരെ
എഞ്ചിനീയറിംഗ് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു എഞ്ചിനീയറിംഗ് കോഴ്സ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കരിയറിനെ രൂപപ്പെടുത്തുന്ന ഒരു സുപ്രധാന തീരുമാനമാണ്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ച് ഒരു തീരുമാനം എടുക്കുന്നത് വളരെ പ്രയോജനകരമായിരിക്കും:
വിഷയത്തോടുള്ള താൽപ്പര്യം:
എഞ്ചിനീയറിംഗ് കഴിവുകളും, കണക്കിനോടും ഫിസിക്സിനോടും താൽപ്പര്യവും ഉള്ളയാളാണെങ്കിൽ മാത്രം എഞ്ചിനീയറിംഗ് കോഴ്സ് തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് ഏത് വിഷയത്തിലാണ് യഥാർത്ഥ താൽപ്പര്യമെന്ന് തിരിച്ചറിയുക. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഏറോനോട്ടിക്കൽ തുടങ്ങിയ നിരവധി ശാഖകൾ എഞ്ചിനീയറിംഗിലുണ്ട്.
ഓരോ ബ്രാഞ്ചിന്റെയും പഠന വിഷയങ്ങൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുക. താൽപ്പര്യമില്ലാത്ത ഒരു വിഷയം തിരഞ്ഞെടുക്കുന്നത് പഠനഭാരവും ഭാവിയുടെ അനിശ്ചിതത്വവും വർദ്ധിപ്പിക്കും.
യോജിച്ച കോഴ്സ്:
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ലോജിക്, പ്രോഗ്രാമിംഗ് എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി തിരഞ്ഞെടുക്കാം.
ഓരോ കോഴ്സിന്റെയും സിലബസ്, പഠനരീതി, പ്രായോഗികമായ ഉപയോഗം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുക.
സ്ഥാപനം/കോളേജ്:
കോളേജിന്റെ അക്കാദമിക് നിലവാരം, ഇൻഫ്രാസ്ട്രക്ചർ, ലൈബ്രറി സൗകര്യങ്ങൾ, ലബോറട്ടറികൾ എന്നിവ വിലയിരുത്തുക.
മുൻ വർഷങ്ങളിലെ പ്ലേസ്മെന്റ് റെക്കോർഡുകൾ, അലുമ്നി നെറ്റ്വർക്ക്, കോളേജിന്റെ അംഗീകാരങ്ങൾ (AICTE, NAAC, NBA തുടങ്ങിയവ) എന്നിവയും പരിഗണിക്കുക.
കോളേജിന്റെ സ്ഥാനം, ഹോസ്റ്റൽ സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവയും പരിഗണിക്കാവുന്നതാണ്.
സാഹചര്യങ്ങൾ:
സാമ്പത്തിക സാഹചര്യം ഒരു പ്രധാന ഘടകമാണ്. ഉയർന്ന ഫീസുള്ള സ്വകാര്യ കോളേജുകളോ കുറഞ്ഞ ഫീസുള്ള സർക്കാർ കോളേജുകളോ എന്നത് ഒരു പ്രധാന തീരുമാനമാണ്.
കോളേജ് വീടിനടുത്താണോ ദൂരെയാണോ എന്നതും നിങ്ങളുടെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
ഡിമാൻഡ്, സ്കോപ്പ്, തൊഴിലവസരങ്ങൾ:
തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ തൊഴിൽ സാധ്യതകൾ മനസ്സിലാക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക്ചെയിൻ പോലുള്ള എമേർജിംഗ് ടെക്നോളജികൾക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ട്.
ജോബ് പ്രൊഫൈലുകൾ, ശമ്പളം, പ്രൊമോഷൻ സാധ്യതകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുക.
ഓപ്ഷൻ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കീം ഓപ്ഷൻ സമർപ്പണം ഒരു റാങ്കിംഗ് പ്രക്രിയയാണ്. അതിനാൽ ഓരോ ഓപ്ഷനും വളരെ ശ്രദ്ധാപൂർവ്വം നൽകേണ്ടത് അത്യാവശ്യമാണ്.
മുൻഗണനാ ക്രമം:
നിങ്ങളുടെ താൽപ്പര്യങ്ങൾ, മാർക്ക്, റാങ്ക് എന്നിവ അനുസരിച്ച് കോളേജുകളും കോഴ്സുകളും മുൻഗണനാ ക്രമത്തിൽ ലിസ്റ്റ് ചെയ്യുക.
നിങ്ങൾക്ക് പഠിക്കാൻ താൽപ്പര്യമുള്ള കോളേജുകൾക്കും കോഴ്സുകൾക്കും മാത്രം ഓപ്ഷനുകൾ നൽകുക. നിങ്ങൾക്ക് ലഭിച്ചാൽ പ്രവേശനം ഉറപ്പായും എടുക്കുന്ന കോഴ്സുകളും കോളേജുകളും മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്തുക.
കോളേജ് കോഡുകൾ:
ഓരോ കോളേജിനും കോഴ്സിനും പ്രത്യേകം കോഡുകളുണ്ട്. ഓപ്ഷൻ സമർപ്പിക്കുമ്പോൾ ഈ കോഡുകൾ തെറ്റാതെ രേഖപ്പെടുത്തുക.
ഓപ്ഷൻ ബുക്ക്ലെറ്റ്/പ്രോസ്പെക്ടസ് ശ്രദ്ധാപൂർവ്വം വായിച്ച് കോളേജ് കോഡുകൾ ഉറപ്പുവരുത്തുക.
റാങ്ക് പരിഗണിക്കുക:
നിങ്ങളുടെ റാങ്കിന് അനുസരിച്ചുള്ള കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മുൻ വർഷങ്ങളിലെ കട്ട്-ഓഫ് റാങ്കുകൾ പരിശോധിക്കുന്നത് സഹായകമാകും.
കോഴ്സ് ഫീസ്:
കോഴ്സ് ഫീസിനെക്കുറിച്ച് (Low Fee, Higher Fee, Management Fee, NRI Fee) നല്ല ധാരണ ഉണ്ടായിരിക്കണം. പ്രോസ്പെക്ടസും വിജ്ഞാപനവും ഇതിനായി റഫർ ചെയ്യുക.
ഓൺലൈൻ ഓപ്ഷൻ സമർപ്പണം:
ഓൺലൈൻ വഴിയാണ് ഓപ്ഷൻ സമർപ്പിക്കേണ്ടത്. സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ ഓപ്ഷനുകളും ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുക.
സമർപ്പിച്ചതിന് ശേഷം അതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
ഓപ്ഷൻ റീ-അറേഞ്ച്മെന്റ്/ഡിലീഷൻ:
സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനോ, ക്രമം മാറ്റാനോ, ഒഴിവാക്കാനോ സാധിക്കും. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക.
ഓപ്ഷൻ നൽകും മുന്നെയുള്ള പ്രധാന മുന്നറിയിപ്പുകൾ
അലോട്ട്മെൻ്റ് ലഭിച്ചാൽ പ്രവേശനം: നിങ്ങൾക്ക് അലോട്ട്മെൻ്റ് ലഭിക്കുകയും ആ കോഴ്സിലോ കോളേജിലോ പ്രവേശനം എടുക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾ അടച്ച രജിസ്ട്രേഷൻ ഫീസ് പിഴയായി കണക്കാക്കുകയും തിരികെ ലഭിക്കുകയുമില്ല.
പിഴ ചുമത്തൽ: അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം എടുക്കാതിരുന്നാൽ, കീം പ്രോസ്പെക്ടസിലെ 12.2.4 വകുപ്പ് പ്രകാരം പിഴ ചുമത്തുന്നതാണ്.
കാൻഡിഡേച്ചർ റദ്ദാക്കൽ:
പ്രവേശനം ലഭിച്ചിട്ടും എടുക്കാതിരുന്നാൽ നിങ്ങളുടെ കാൻഡിഡേച്ചർ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, തുടർന്നുള്ള പരമാവധി രണ്ട് വർഷത്തേക്ക് CEE നടത്തുന്ന എൻട്രൻസ് പരീക്ഷകൾക്കും അലോട്ട്മെൻ്റുകൾക്കും അപേക്ഷിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയേക്കാം.
ഓരോ ഓപ്ഷനും ചിന്തിച്ച് മാത്രം നൽകുക.
കേരള സാങ്കേതിക സർവകലാശാല (KTU) യുടെ മേന്മകൾ
കേരളത്തിലെ ഏകദേശ എഞ്ചിനീയറിംഗ് കോളേജുകളും എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (KTU) യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. KTU-വിന് അതിന്റേതായ ചില പ്രത്യേകതകളും മേന്മകളുമുണ്ട്:
നൂതന സിലബസ്: വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് തുടർച്ചയായി പരിഷ്കരിക്കപ്പെടുന്ന സിലബസ്.
മൈനറും ഹോണേഴ്സും: മൈനറും ഹോണേഴ്സുമായി ഡിഗ്രി നേടി പുറത്തിറങ്ങാം.
വേഗത്തിൽ കോഴ്സ് പൂർത്തിയാക്കാം: സമർത്ഥരായ വിദ്യാർത്ഥികൾക്ക് 3.5 വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.
എ.ഐ. നിർബന്ധ വിഷയം:
എല്ലാ ബ്രാഞ്ചിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർബന്ധ വിഷയമായി ചേർത്തിട്ടുണ്ട്.
പ്രായോഗിക പഠനത്തിന് ഊന്നൽ: തിയറി പഠനത്തോടൊപ്പം പ്രായോഗിക പഠനത്തിനും പ്രോജക്ട് വർക്കുകൾക്കും പ്രാധാന്യം.
ഇന്റേൺഷിപ്പ് സൗകര്യങ്ങൾ: സിലബസിന്റെ ഭാഗമായി ഇന്റേൺഷിപ്പുകൾ നിർബന്ധമാക്കുന്നത് വ്യവസായ മേഖലയിൽ നേരിട്ടുള്ള അനുഭവം നേടാൻ സഹായിക്കുന്നു.
സ്കിൽ ഡെവലപ്മെന്റ്: വിവിധ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളും വർക്ക്ഷോപ്പുകളും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു.
ഗവേഷണത്തിന് പ്രോത്സാഹനം: ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ.
മെച്ചപ്പെട്ട മൂല്യനിർണ്ണയ രീതികൾ: തുടർച്ചയായ മൂല്യനിർണ്ണയവും സെമസ്റ്റർ പരീക്ഷകളും ഉൾപ്പെടെയുള്ള മൂല്യനിർണ്ണയ രീതികൾ സമഗ്രമായ വളർച്ചയ്ക്ക് സഹായകമാണ്.
തുടർ പഠന സാധ്യതകൾ: KTU-വിൽ നിന്ന് ബിരുദം നേടുന്നവർക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ തുടർ പഠനത്തിനുള്ള സാധ്യതകൾ ഏറെയാണ്.
കുറഞ്ഞ ഫീസിൽ പഠിക്കാൻ സർക്കാർ സ്ഥാപനങ്ങൾ
മികവേറിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാൻ സർക്കാർ സ്ഥാപനങ്ങൾ മികച്ച ഓപ്ഷനാണ്.
സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ: കേരളത്തിൽ നിരവധി സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. ഈ കോളേജുകളിലെ പ്രതിവർഷ ട്യൂഷൻ ഫീസ് ഏകദേശം 8650 രൂപ മാത്രമാണ് (മറ്റ് ചിലവുകൾ വേറെ ഉണ്ടാകാം). തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ഇടുക്കി, കോട്ടയം, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ കോളേജുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ കോളേജുകൾക്ക് മികച്ച അക്കാദമിക് നിലവാരവും പ്ലേസ്മെന്റ് റെക്കോർഡുകളും ഉണ്ടാകാറുണ്ട്.
എയ്ഡഡ് കോളേജുകൾ:
ചില എയ്ഡഡ് കോളേജുകളിലും (TKM, MAC, NSS) സർക്കാർ ഫീസ് നിരക്കിൽ പഠിക്കാൻ അവസരമുണ്ട്.
സ്കോളർഷിപ്പുകൾ:
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ, സ്വകാര്യ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ ലോൺ:
ആവശ്യമെങ്കിൽ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ ലോണുകൾ ലഭ്യമാണ്. ഇതിനായി പ്രത്യേകം പോർട്ടലുമുണ്ട്.
അവസാനമായി
KEAM 2025-ൽ എഞ്ചിനീയറിംഗ് കോഴ്സ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ താൽപ്പര്യങ്ങൾ, അഭിരുചി, സാമ്പത്തിക സ്ഥിതി, ഭാവി സാധ്യതകൾ എന്നിവയെല്ലാം പരിഗണിച്ച് വളരെ ആസൂത്രിതമായി ചെയ്യേണ്ട ഒന്നാണ്.
കീം ഓപ്ഷൻ സമർപ്പിക്കുമ്പോൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും വിവരങ്ങൾ നൽകുന്നത് നിങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്സിലും കോളേജിലും പ്രവേശനം നേടാൻ സഹായിക്കും. ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ഇടയ്ക്കിടെ സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പുവരുത്താൻ മറക്കരുത്.
മുജീബുല്ല കെ.എം.
സിജി ഇന്റർനാഷണൽ കരിയർ ടീം
00971 50922 0561
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില് ഓഫീസര്; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.