ബാങ്കുകളിൽ 13,217 ഓഫീസർ ഒഴിവുകൾ ! IBPS അപേക്ഷ ക്ഷണിച്ചു!
ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം! ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRBs) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലായി 13,217 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
◼️ IBPS റിക്രൂട്ട്മെൻ്റ് 2025: പ്രധാന വിവരങ്ങൾ
▪️ സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
▪️ തസ്തികകളുടെ പേര്: ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ (സ്കെയിൽ I, II, III)
▪️ ആകെ ഒഴിവുകൾ: 13,217
▪️ ജോലി സ്ഥലം: അഖിലേന്ത്യാടിസ്ഥാനത്തിൽ
▪️ അപേക്ഷാ രീതി: ഓൺലൈൻ
◼️ പ്രധാന തീയതികൾ
▪️ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 1
▪️ ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 21
▪️ പ്രാഥമിക പരീക്ഷ: 2025 നവംബർ/ഡിസംബർ
▪️ പ്രധാന പരീക്ഷ: 2025 ഡിസംബർ – 2026 ഫെബ്രുവരി
▪️ അഭിമുഖം (ഓഫീസർമാർക്ക്): 2026 ജനുവരി/ഫെബ്രുവരി
◼️ ഒഴിവുകളുടെ വിശദാംശങ്ങൾ
▪️ ഓഫീസ് അസിസ്റ്റൻ്റ്: 7972
▪️ ഓഫീസർ സ്കെയിൽ-I: 3907
▪️ ഓഫീസർ സ്കെയിൽ-II: 1139
▪️ ഓഫീസർ സ്കെയിൽ-III: 199
◼️ യോഗ്യതാ മാനദണ്ഡങ്ങൾ
▪️ ഓഫീസ് അസിസ്റ്റൻ്റ്/ഓഫീസർ സ്കെയിൽ-I: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
▪️ ഓഫീസർ സ്കെയിൽ-II/സ്പെഷ്യലിസ്റ്റ് ഓഫീസർ: കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ (ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐ.ടി., അഗ്രികൾച്ചർ, നിയമം, അക്കൗണ്ടൻസി തുടങ്ങിയവ) ബിരുദം.
▪️ ഓഫീസർ സ്കെയിൽ-III: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം.
◼️ അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് പ്രക്രിയ
▪️ അപേക്ഷാ ഫീസ്:
▪️ എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന്: ₹175/-
▪️ മറ്റെല്ലാ വിഭാഗങ്ങൾക്കും: ₹850/-
▪️ തിരഞ്ഞെടുപ്പ് പ്രക്രിയ:
▪️ പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം (ഓഫീസർമാർക്ക് മാത്രം).
◼️ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
▪️ പ്രാഥമിക പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.
▪️ പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ.
◼️ എങ്ങനെ അപേക്ഷിക്കാം?
▪️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
▪️ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അതിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
