EDUCATIONENTRANCEEXAMIITJAM

മികവുറ്റ സ്ഥാപനങ്ങളിൽ ബിരുദാനന്തര പഠനത്തിന് ‘ജാം’: പരീക്ഷാ തീയതിയും അപേക്ഷാ വിവരങ്ങളും!

 

ബിരുദാനന്തര പഠനത്തിനായി മികവാർന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ സഹായിക്കുന്ന ശ്രദ്ധേയമായ പ്രവേശന പരീക്ഷയാണ് ‘ജാം’ (JAM). ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. careerlokam.com

 

🆑 പ്രധാന വിവരങ്ങൾ:

▪️ പരീക്ഷാ തീയതി: 2026 ഫെബ്രുവരി 15.

▪️ അവസാന തീയതി: 2025 ഒക്ടോബർ 12.

▪️ പരീക്ഷാ വിഷയങ്ങൾ: ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ 7 വിഷയങ്ങൾ.

▪️ അപേക്ഷിക്കേണ്ട രീതി: https://jam2026.iitb.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

🆑 യോഗ്യത:

▪️ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

▪️ ഉയർന്ന പ്രായപരിധിയില്ല.

▪️ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിൻ്റെ വിദ്യാഭ്യാസ യോഗ്യത പ്രോസ്പെക്ടസിൽ ഉറപ്പുവരുത്തണം.

🆑 പ്രധാന സ്ഥാപനങ്ങൾ:

▪️ 22 ഐ.ഐ.ടി.കളിലെ മൂവായിരത്തോളം സീറ്റുകൾക്ക് പുറമെ എൻ.ഐ.ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐസറുകൾ, ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനത്തിന് ‘ജാം’ സ്കോർ പരിഗണിക്കും.

🆑 പരീക്ഷാ കേന്ദ്രങ്ങൾ:

▪️ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.  

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

 🆑 WhatsApp Group

https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J

🆑 WhatsApp Channel

https://afn.short.gy/Career

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉