EDUCATION

സെപ്റ്റംബറിൽ ശ്രദ്ധിക്കേണ്ട പ്രധാന വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ!


 
ഉപരിപഠനത്തിനും തൊഴിൽ പരിശീലനത്തിനും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഈയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ. 
വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകൾക്കും പരിശീലന പരിപാടികൾക്കും സെപ്റ്റംബറിൽ അവസാന തീയതിയാകുന്നുണ്ട്.

 സെപ്റ്റംബർ 9
▪️ ബി.ടെക്, ബി.ആർക് സ്പോട്ട് അഡ്മിഷൻ: സംസ്ഥാനത്തെ 9 സർക്കാർ എൻജിനീയറിങ് കോളജുകളിലേക്കും 3 എയ്ഡഡ് എൻജിനീയറിങ് കോളജുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ നാളെ തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ. 
വെബ്സൈറ്റ്: dtekerala.gov.in

▪️ നീറ്റ് യു.ജി. രണ്ടാം റൗണ്ട്: നീറ്റ് യു.ജി. കൗൺസലിങ് രണ്ടാം റൗണ്ട് രജിസ്ട്രേഷൻ നാളെ ഉച്ചയ്ക്ക് 12 വരെയും ചോയ്സ് ലോക്കിങ്/ഫില്ലിങ് രാത്രി 11.55 വരെയും. 
വെബ്സൈറ്റ്: mcc.nic.in/ug-medical-counselling.

സെപ്റ്റംബർ 10
▪️ എം.എച്ച്.എ. രജിസ്ട്രേഷൻ: കേരളത്തിലെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി സെപ്റ്റംബർ 10 വരെ നീട്ടി. 
വെബ്സൈറ്റ്: lbscentre.in.

▪️ ഓപ്പൺ സർവകലാശാല: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 10 വരെ രജിസ്റ്റർ ചെയ്യാം. 
വെബ്സൈറ്റ്: sgou.ac.in
▪️ നെറ്റ് പരിശീലനം: മുസ്ലിം, ക്രിസ്ത്യൻ സാമ്പത്തികപിന്നാക്ക വിദ്യാർത്ഥികൾക്ക് നെറ്റ് പരീക്ഷാ പരിശീലനത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: minoritywelfare.kerala.gov.in
▪️ എം.ഫാം.: എം.ഫാം. പ്രവേശനത്തിന് സെപ്റ്റംബർ 10-ന് വൈകിട്ട് 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: cee.kerala.gov.in
▪️ സ്കോൾ കേരള ഡി.സി.എ.: 6 മാസത്തെ ഡി.സി.എ. കോഴ്സിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: scolekerala.org

സെപ്റ്റംബർ 12
▪️ മാർഗദീപം സ്കോളർഷിപ്പ്: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക 1500 രൂപ. 
വെബ്സൈറ്റ്: margadeepam.kerala.gov.in

▪️ സി.എം. റിസർച്ച് സ്കോളർഷിപ്പ്: ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സി.എം. റിസർച്ച് സ്കോളർഷിപ്പിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: doescholarship.kerala.gov.in

▪️ കാലിക്കറ്റിൽ എം.എഡ്.: കാലിക്കറ്റ് സർവകലാശാലയുടെ എം.എഡ്. പ്രോഗ്രാമിന് സെപ്റ്റംബർ 12 വൈകിട്ട് 4 വരെ രജിസ്റ്റർ ചെയ്യാം. 
വെബ്സൈറ്റ്: admission.uoc.ac.in

▪️ ആയുർവേദ നഴ്സിങ്, ബി.ഫാം.: കണ്ണൂർ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളജിലെ ബി.എസ്.സി. നഴ്സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) പ്രവേശനത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: lbscentre.kerala.gov.in

സെപ്റ്റംബർ 13
▪️ CAT: ഐ.ഐ.എമ്മുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT) സെപ്റ്റംബർ 13 വൈകിട്ട് 5 വരെ രജിസ്റ്റർ ചെയ്യാം. 
വെബ്സൈറ്റ്: iimcat.ac.in

സെപ്റ്റംബർ 14
▪️ ഉർദു യൂണിവേഴ്സിറ്റി: മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് സെപ്റ്റംബർ 14 വരെ രജിസ്റ്റർ ചെയ്യാം. 
വെബ്സൈറ്റ്: manuuadmission.samarth.edu.in.

▪️ മെഡിക്കൽ ലോ: കുസാറ്റിൻ്റെ മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്ച് ഓൺലൈൻ പ്രോഗ്രാമിന് സെപ്റ്റംബർ 14 വരെ രജിസ്റ്റർ ചെയ്യാം. 
വെബ്സൈറ്റ്: icrep.cusat.ac.in

സെപ്റ്റംബർ 15
▪️ ഓങ്കോളജി നഴ്സിങ്: റീജണൽ കാൻസർ സെൻ്ററിൻ്റെ ഒരുവർഷത്തെ പോസ്റ്റ്-ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. സ്റ്റൈപ്പൻഡ് 15,000 രൂപ. 
വെബ്സൈറ്റ്: rcctvm.gov.in.

▪️ കണ്ണൂർ പ്രൈവറ്റ് രജിസ്ട്രേഷൻ: കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, പി.ജി. പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: kannuruniversity.ac.in

▪️ വി.എസ്.എസ്.സി.യിൽ ഇൻ്റേൺഷിപ്: ഐ.എസ്.ആർ.ഒ.യുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ 21-45 ദിവസത്തെ ഇൻ്റേൺഷിപ്പിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. 

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉