എസ്.എസ്.എൽ.സി പരീക്ഷയിൽ ‘സബ്ജക്ട് മിനിമം’ 2027 മുതൽ; ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം: മന്ത്രി
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി (SSLC) പരീക്ഷയ്ക്ക് വിജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് നിശ്ചിത ശതമാനം മാർക്ക് (Subject Minimum) നിർബന്ധമാക്കുന്ന പരിഷ്കാരം 2027 മുതൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഈ വർഷം തന്നെ സബ്ജക്ട് മിനിമം നടപ്പാക്കും.
പരീക്ഷയും ക്രിസ്മസ് അവധിയും
-
പരീക്ഷ: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അർധവാർഷിക പരീക്ഷകൾ ഡിസംബർ 23-ന് അവസാനിക്കും. എന്നാൽ ഹയർ സെക്കൻഡറി അർധവാർഷിക പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 6-നായിരിക്കും അവസാനിക്കുക.
-
അവധി: ഇത്തവണ സ്കൂളുകൾക്ക് 12 ദിവസം ക്രിസ്മസ് അവധി ലഭിക്കും. സാധാരണ 9 ദിവസമാണ് അവധി നൽകാറുള്ളത്.
മറ്റ് പ്രഖ്യാപനങ്ങൾ
-
ഓട്ടിസം സെന്ററുകൾ: ‘സ്റ്റാർസ്’ (STARS) പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളുള്ള ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ’ സ്ഥാപിക്കും. ഓരോ സെന്ററിനും 2.75 കോടി രൂപ വീതം അനുവദിക്കും.
-
പാഠപുസ്തക വിതരണം: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെയും (6 കോടി പുസ്തകങ്ങൾ), ഹയർ സെക്കൻഡറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തകങ്ങളുടെയും വിതരണം പൂർത്തിയായി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
.jpg)