ALL INDIA JOBCAREERDELHI JOB

ഡൽഹി സർക്കാരിൽ ജോലി; 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) ഒഴിവുകൾ; പത്താം ക്ലാസ്സുകാർക്ക് അവസരം


ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിലായി മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികയിലേക്ക് വൻ അവസരം. ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 714 ഒഴിവുകളാണുള്ളത്

യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ് (SSLC) വിജയിച്ചിരിക്കണം.

  • പ്രായപരിധി: 18 മുതൽ 27 വയസ്സ് വരെ (2026 ജനുവരി 15 അടിസ്ഥാനമാക്കി). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

ശമ്പളം

18,000 രൂപ മുതൽ 56,900 രൂപ വരെ (Pay Level 1) ശമ്പളവും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 200 മാർക്കിന്റെ പരീക്ഷയ്ക്ക് 2 മണിക്കൂറാണ് സമയം. ജനറൽ അവയർനെസ്, റീസണിങ്, കണക്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. (തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും).

അപേക്ഷാ ഫീസ്

  • ജനറൽ/ OBC/ EWS: 100 രൂപ.

  • സ്ത്രീകൾ/ SC/ ST/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ: ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ dsssbonline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

  • അപേക്ഷ തുടങ്ങുന്നത്: 2025 ഡിസംബർ 17.

  • അവസാന തീയതി: 2026 ജനുവരി 15.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

Notification : Click Here
Apply Online : Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉