ബിരുദമോ ഡിപ്ലോമയോ ഉണ്ടോ? കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മസഗൺ ഡോക്കിൽ 200 ഒഴിവുകൾ; ബി.കോം, ബി.ബി.എക്കാർക്കും അവസരം
കേന്ദ്ര സർക്കാർ സ്ഥാപനമായ മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ (MDL) വമ്പൻ തൊഴിലവസരം. എൻജിനീയറിങ് ബിരുദധാരികൾ, ഡിപ്ലോമക്കാർ, മറ്റ് ബിരുദധാരികൾ എന്നിവർക്കായി ഗ്രാജ്വേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 200 ഒഴിവുകളാണുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.
ഒഴിവുകളുടെ വിശദാംശങ്ങൾ
-
ഗ്രാജ്വേറ്റ് അപ്രന്റിസ് (170 ഒഴിവുകൾ):
-
വിഭാഗങ്ങൾ: സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഷിപ്പ് ബിൽഡിംഗ്/നേവൽ ആർക്കിടെക്ചർ.
-
ജനറൽ സ്ട്രീം: ബി.കോം (B.Com), ബി.സി.എ (BCA), ബി.ബി.എ (BBA), ബി.എസ്.ഡബ്ല്യു (BSW) ബിരുദധാരികൾക്കും അപേക്ഷിക്കാം.
-
-
ഡിപ്ലോമ അപ്രന്റിസ് (30 ഒഴിവുകൾ):
-
വിഭാഗങ്ങൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ.
-
യോഗ്യതയും മാനദണ്ഡങ്ങളും
-
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അഥവാ ഡിപ്ലോമ.
-
പാസ് ഔട്ട് വർഷം: 2021 ഏപ്രിൽ 1-ന് ശേഷമോ അതിന് മുമ്പോ യോഗ്യത നേടിയവരായിരിക്കണം.
-
പ്രായപരിധി: 18 മുതൽ 27 വയസ്സ് വരെ. (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്).
ശമ്പളം (Stipend)
-
ഗ്രാജ്വേറ്റ് അപ്രന്റിസ്: 12,300 രൂപ (പ്രതിമാസം).
-
ഡിപ്ലോമ അപ്രന്റിസ്: 10,900 രൂപ (പ്രതിമാസം).
തിരഞ്ഞെടുപ്പ് രീതി
രേഖകളുടെ പരിശോധന, അഭിമുഖം (Interview) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജനുവരി 27-ന് ഇന്റർവ്യൂ ആരംഭിക്കാനാണ് സാധ്യത.
അപേക്ഷിക്കേണ്ട വിധം
www.mazagondock.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ ‘കരിയർ’ വിഭാഗം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.