ഹോട്ടൽ മാനേജ്മെന്റ് പഠിക്കണോ? NCHM JEE 2026-ന് ജനുവരി 25 വരെ അപേക്ഷിക്കാം;
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് (NCHM JEE 2026) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തെ ബി.എസ്സി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലായിരിക്കും പരീക്ഷ നടക്കുക.
പ്രധാന തീയതികൾ
-
അപേക്ഷാ സമയം: 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 25 വൈകുന്നേരം 5 മണി വരെ.
-
ഫീസടയ്ക്കാനുള്ള സമയം: ജനുവരി 25 രാത്രി 11:50 വരെ.
-
പരീക്ഷാ തീയതി: 2026 ഏപ്രിൽ 25 (ശനിയാഴ്ച).
-
സമയം: രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ.
അപേക്ഷയിലെ തിരുത്തലുകൾ വരുത്താനുള്ള സമയം പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യത, ഫീസ്, സംവരണം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.nic.in/nchm-jee/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഹെൽപ്പ് ഡെസ്ക്: 011-40759000 / 011-69227700
ഇമെയിൽ: nchm@nta.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.