‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്: വരുമാനപരിധി 5 ലക്ഷമായി ഉയർത്തി; മാസം 1000 രൂപ ലഭിക്കും തൊഴിൽ രഹിതരായവർക്കും സർക്കാർ സ്കോളര്ഷിപ്പ്; 18-30 വയസ്സുള്ളവർക്ക് അപേക്ഷിക്കാം
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണി പരിശീലനം നേടുന്നവർക്കും നൽകുന്ന ‘കണക്ട് ടു വർക്ക്’ (Connect to Work) സ്കോളർഷിപ്പിന്റെ കുടുംബ വാർഷിക വരുമാനപരിധി 5 ലക്ഷം രൂപയായി ഉയർത്തി. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ വിശദാംശങ്ങൾ
ആനുകൂല്യം:
അർഹരായവർക്ക് 1000 രൂപ വീതം ഒരു വർഷത്തേക്ക് ലഭിക്കും.
✅ ആർക്കൊക്കെ ലഭിക്കും?
UPSC, PSC, ബാങ്ക്, റെയിൽവേ, എസ്.എസ്.ബി, മറ്റ് കേന്ദ്ര-സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവയുടെ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, നൈപുണി പരിശീലനം (Skill Training) നടത്തുന്നവർക്കും.
✅ തുക: മാസം 1000 രൂപ (ഒരു വർഷത്തേക്ക്).
യോഗ്യതാ മാനദണ്ഡങ്ങൾ
പ്രായപരിധി:
18 വയസ്സ് മുതൽ 30 വയസ്സ് വരെ.
വരുമാന പരിധി:
അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം അഞ്ച്ല ക്ഷം (5,00,000) രൂപയോ അതിൽ താഴെയോ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
നാഷണൽ എംപ്ലോയ്മെന്റ് സർവീസിന് കീഴിലുള്ള വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വെബ്സൈറ്റ്: www.eemployment.kerala.gov.in
ഹെൽപ്പ് ലൈൻ: 0495-2225995.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.