EDUCATION

IPMAT 2026 Registration | പ്ലസ് ടു കഴിഞ്ഞാൽ IIM-ൽ പഠിക്കാം

📅 Last Date to Apply: 14 March 2026

പ്ലസ് ടു പഠനത്തിന് ശേഷം ഇന്ത്യയിലെ പ്രീമിയം മാനേജ്‌മെന്റ് സ്ഥാപനമായ IIM Indore (ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) നൽകുന്ന 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റിലേക്ക് (IPM 2026-31 Batch) ഇപ്പോൾ അപേക്ഷിക്കാം. സാധാരണ ഗതിയിൽ ബിരുദത്തിന് ശേഷം ‘CAT’ എക്സാം എഴുതി ലഭിക്കുന്ന IIM പ്രവേശനം, പ്ലസ് ടു കഴിഞ്ഞവർക്ക് IPMAT (IPM Aptitude Test) വഴി നേരിട്ട് ലഭ്യമാകുന്ന അസുലഭ അവസരമാണിത്.

About the IPM Course

ഇന്ദോർ ഐ.ഐ.എം. നടത്തുന്ന ഈ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം 5 വർഷം നീണ്ടുനിൽക്കുന്നതാണ്. ഓരോ വർഷവും മൂന്നു മാസം വീതം നീണ്ടുനിൽക്കുന്ന 3 ടേമുകൾ വീതം മൊത്തം 15 ടേമുകളാണ് ഉണ്ടാവുക (നോട്ടിഫിക്കേഷനിൽ 16 ടേമുകൾ എന്ന് പരാമർശിക്കുന്നു).

  • ആദ്യ 3 വർഷം: അടിസ്ഥാന വിഷയങ്ങളിൽ (Foundation) പഠനം.
  • അവസാന 2 വർഷം: മാനേജ്‌മെന്റ് പഠനത്തിന് ഊന്നൽ നൽകുന്നു. ഇത് പി.ജി.പി (PGP) വിദ്യാർത്ഥികൾക്കൊപ്പമാണ് നടക്കുക.
  • Exit Option: 3 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേണമെങ്കിൽ ‘ബാച്ച്‌ലർ ഓഫ് ആർട്‌സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്‌മെന്റ്)’ ബിരുദം നേടി കോഴ്സിൽ നിന്ന് പുറത്തുപോകാം.
  • Final Degree: 5 വർഷം പൂർത്തിയാക്കുന്നവർക്ക് BA + MBA (Master of Business Administration) ബിരുദങ്ങൾ ലഭിക്കും.

Eligibility Criteria

അപേക്ഷകർ താഴെ പറയുന്ന യോഗ്യതകൾ നേടിയിരിക്കണം:

  • വിദ്യാഭ്യാസം: പത്താം ക്ലാസ് പാസായിരിക്കണം. പ്ലസ് ടു (Class 12) 2024-ലോ 2025-ലോ പാസായവർക്കോ, 2026-ൽ പരീക്ഷ എഴുതുന്നവർക്കോ അപേക്ഷിക്കാം.
  • പ്രായം: 2006 ഓഗസ്റ്റ് 1-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. (SC/ST/PwD വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ട് – 2001 ഓഗസ്റ്റ് 1-ന് ശേഷം ജനിച്ചവർ).

Selection Process & Exam Pattern

പ്രവേശനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്: ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (Aptitude Test), പേഴ്സണൽ ഇന്റർവ്യൂവും (Personal Interview). കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

IPMAT Exam Structure

  • തിയ്യതി: മെയ് 04 (ഉച്ചയ്ക്ക് 2:00 മുതൽ 4:00 വരെ).
  • വിഷയങ്ങൾ: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (MCQ & Short Answer), വെർബൽ എബിലിറ്റി (MCQ).
  • സമയം: ഓരോ വിഭാഗത്തിനും 40 മിനിറ്റ് വീതം.
  • മാർക്ക്: ശരിയുത്തരത്തിന് 4 മാർക്ക്. MCQ വിഭാഗത്തിൽ തെറ്റുത്തരത്തിന് 1 മാർക്ക് കുറയ്ക്കും.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 65% വെയ്റ്റേജും, ഇന്റർവ്യൂവിന് 35% വെയ്റ്റേജും നൽകിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ആകെ 150 സീറ്റുകളാണുള്ളത്.

Important Dates & Fees

വിവരങ്ങൾ വിശദാംശങ്ങൾ
അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 14
IPMAT പരീക്ഷാ തീയതി മെയ് 04
അപേക്ഷാ ഫീസ് (General) ₹4130
അപേക്ഷാ ഫീസ് (SC/ST/PwD) ₹2065

Other Institutes Accepting IPMAT Score

ഇന്ദോർ IIM നടത്തുന്ന ഈ പരീക്ഷയുടെ സ്കോർ ഉപയോഗിച്ച് താഴെ പറയുന്ന പ്രമുഖ സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കും അപേക്ഷിക്കാം:

  • IIM Ranchi: 5-Year Integrated Programme in Management.
  • IIM Sirmaur: 4-Year BMS (Bachelor of Management Studies).
  • IIM Sambalpur: BSc in Management & Public Policy.
  • NALSAR University of Law (Hyderabad): 5-Year BBA-MBA (IPM).

ശ്രദ്ധിക്കുക: ഈ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി അതാത് വെബ്സൈറ്റുകൾ വഴി പ്രത്യേകം അപേക്ഷിക്കേണ്ടതാണ്.

How to Apply Online

  1. ഐ.ഐ.എം ഇന്ദോറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. Programs > Academic Programs > 5 Year IPM > Admissions എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  3. രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ലോഗിൻ വിവരങ്ങൾ നേടുക.
  4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് ഓൺലൈനായി അടയ്ക്കുക.

Important Links

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉