സര്‍ക്കാര്‍ അംഗീകാരമുള്ള ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി.
- തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണു കോഴ്സിന്റെ കാലാവധി.
- ശനി, ഞായര്‍ ദിവസങ്ങളിലാണു ക്ലാസുകള്‍.
- ഓരോ ബാച്ചിലും 25 സീറ്റുകള്‍ വരെ ഒഴിവ്.
- സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/ രൂപയാണ് ഫീസ്.
- പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
- സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്
അപേക്ഷാ ഫോം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.
അപേക്ഷ അയയ്ക്കേണ്ട വിലാസം
സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/ കേരള മീഡിയ അക്കാദമി സബ് സെന്റര്‍, ശാസ്തമംഗലം, ഐസിഐസിഐ ബാങ്കിനു എതിര്‍വശം, തിരുവനന്തപുരം-10
- അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 സെപ്തംബര്‍ 19.
- സെപ്റ്റംബര്‍ അവസാന വാരം ക്ലാസ് തുടങ്ങുന്നതാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2422275, 2422068, 0471-2726275
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕





