കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഏകജാലക പി.ജി പ്രവേശനം: തിരുത്തലുകള്ക്ക് അവസരം
കാലിക്കറ്റ് സര്വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനത്തിനുള്ള ഓണ്ലൈന് രജിസ്ട്രേഷന് പൂര്ത്തീകരിച്ചവര്ക്ക് അപേക്ഷയില് ഡിഗ്രി രജിസ്റ്റര് നമ്പര്, മൊബൈല് നമ്പര് എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല് വരുത്തുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എഡിറ്റിംഗ് പൂര്ത്തീകരിച്ച് അന്തിമ സമര്പ്പണം നടത്തി പ്രിന്റൗട്ട് എടുത്ത് മാറ്റങ്ങള് വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. നിലവില് സര്വകലാശാലയിലേക്ക് ഇ-മെയില് മുഖേന ഡിഗ്രി രജിസ്റ്റര് നമ്പര്, മൊബൈല് നമ്പര് എന്നിവ ഒഴികെ തിരുത്തുന്നതിന് അപേക്ഷിച്ചവര് പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തണം.
സര്വകലാശാലാ കാമ്പസില് എല്.എല്.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്വകലാശാലാ നിയമപഠനവകുപ്പില് നടത്തുന്ന എല്.എല്.എം (സ്വാശ്രയം, രണ്ട് വര്ഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്തംബര് 22 വൈകുന്നേരം അഞ്ച് മണി. ഫീസ് ജനറല് 370 രൂപ (എസ്.സി/എസ്.ടി 160 രൂപ). രണ്ട് ഘട്ടങ്ങളായി ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തില് ക്യാപ് ഐഡിയും പാസ്വേര്ഡും ലഭിക്കുന്നതിന് അടിസ്ഥാന വിവരങ്ങള് നല്കണം. രണ്ടാം ഘട്ടത്തില് മൊബൈലില് ലഭിച്ച ക്യാപ് ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന് ചെയ്ത് അപേക്ഷ പൂര്ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിന് ശേഷം റീ-ലോഗിന് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് സര്വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോണ്: 0494 2407584, 2407016. വെബ്സൈറ്റ്: www.cuonline.ac.in
പരീക്ഷകള് മാറ്റി
കാലിക്കറ്റ് സര്വകലാശാല സെപ്തംബര് 15 മുതല് നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകള് സെപ്തംബര് 22 മുതല് നടക്കും.
നാലാം സെമസ്റ്റര് ബി.പി.എഡ് (2017 മുതല് പ്രവേശനം) റഗുലര്/സപ്ലിമെന്ററി, നാലാം വര്ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്, 2013 മുതല് പ്രവേശനം) റഗുലര്/സപ്ലിമെന്ററി, സര്വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി) എട്ടാം സെമസ്റ്റര് ബി.ടെക് (2014 സ്കീം) റഗുലര്, നാലാം വര്ഷ ബി.എച്ച്.എം (2014 മുതല് പ്രവേശനം) റഗുലര്/സപ്ലിമെന്ററി.
ബി.ആര്ക് തിസീസ്
കലിക്കറ്റ് സര്വകലാശാല പത്താം സെമസ്റ്റര് ബി.ആര്ക് തിസീസ് സമര്പ്പിക്കുന്നതിനുള്ള തിയതി സെപ്തംബര് 29 വരെ നീട്ടി.
പരീക്ഷാഫലം
കാലിക്കറ്റ് സര്വകലാശാല ഏപ്രിലില് നടത്തിയ നാലാം സെമസ്റ്റര് എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്. പുനര്മൂല്യനിര്ണയത്തിന് സെപ്തംബര് 25 വരെ അപേക്ഷിക്കാം.
കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ടൈംടേബിള്
2020 സെപ്റ്റംബറില് നടത്തുന്ന നാലാം സെമസ്റ്റര് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര് 14 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള് വെബ്സൈറ്റില് ലഭ്യമാണ്.
നാലാം സെമസ്റ്റര് എം.എ ഹ്യൂമന് റിസോഴ്സ് മാനേജ്മെന്റ് പരീക്ഷയുടെ വൈവ സെപ്റ്റംബര് 14 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള് വെബ്സൈറ്റില് ലഭ്യമാണ്.
2020 സെപ്റ്റംബര് 22 മുതല് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര് ബി.എഡ് സ്പെഷ്യല് എഡ്യൂക്കേഷന് (റെഗുലര്/സപ്ലിമെന്ററി ആന്റ് മേഴ്സിചാന്സ്) (ഐ.ഡി) ഡിഗ്രി പരീക്ഷയുടേയും, സെപ്റ്റംബര് 23 മുതല് ആരംഭിക്കുന്ന നാലാം സെമസ്റ്റര് ബി.എഡ് സ്പെഷ്യല് എഡ്യൂക്കേഷന് (റെഗുലര്/സപ്ലിമെന്ററി ആന്റ് മേഴ്സിചാന്സ്) (ഐ.ഡി) ഡിഗ്രി പരീക്ഷയുടേയും വിശദമായ ടൈംടേബിള് വെബ്സൈറ്റില് ലഭ്യമാണ്.
പരീക്ഷാകേന്ദ്രം
സെപ്റ്റംബര് 14 മുതല് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്, 15 മുതല് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്, 28 മുതല് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര് ബി.എച്ച്.എം.സി.റ്റി പരീക്ഷകള്ക്ക് എസ്.എന്.ജി.എം കാറ്ററിംഗ് കോളേജ്, തുറവൂര് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്ത്ഥികള് എസ്.എന് കോളേജ്, ചേര്ത്തലയില് പരീക്ഷ എഴുതേണ്ടതാണ്.
പരീക്ഷാഫലം
2020 ജനുവരിയില് നടത്തിയ നാലാം സെമസ്റ്റര് ബി.എസ്.സി കമ്പ്യൂട്ടര് സയന്സ്/ബി.സി.എ, ബി.എസ്.സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം – 2017 അഡ്മിഷന്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള് വെബ്സൈറ്റില്.
എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷ സിലബസ്
ബി.എസ്സി. അക്വാകൾച്ചർ, ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ., ബി.സി.എ., ബി.എസ്സി. ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ ഹാർഡ്വെയർ കോഴ്സുകളുടെ സ്പെഷൽ മേഴ്സി ചാൻസ് ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയ്ക്ക് 2009 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷിന് 2006-2008 അഡ്മിഷൻ സിലബസ് ബാധകമാക്കി പരീക്ഷ നടത്തുന്നതിന് ഉത്തരവായി.
ബി.ടെക് പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി
2020 ജനുവരിയിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി പരീക്ഷ സെപ്തംബർ 15 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും. ഇന്റേണൽ പരീക്ഷകളായാണ് നടത്തുന്നത്. തിയറി പരീക്ഷയ്ക്ക് ഹാജരായ കേന്ദ്രങ്ങളിൽത്തന്നെ പ്രാക്ടിക്കൽ/വൈവയ്ക്ക് ഹാജരാകണം. പരീക്ഷ ഷെഡ്യൂളിന് അതത് കോളേജുകളുമായി ബന്ധപ്പെടണം.
എം.ബി.എ. സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്സിന് സംവരണവിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.സി. വിഭാഗത്തിൽ അഞ്ചും എസ്.ടി. വിഭാഗത്തിൽ മൂന്നും ഒഴിവാണുള്ളത്. ബിരുദം വിജയിച്ച സീമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷയിൽ അംഗീകൃത സ്കോർ നേടിയ യോഗ്യരായവർ സെപ്തംബർ 16ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.
ഗ്രേസ് മാർക്കിന് 30 വരെ അപേക്ഷിക്കാം
തൊടുപുഴയിൽ നടന്ന ‘ആർട്ടിക്കിൾ 14’ യുവജനോത്സവ വിജയികൾക്ക് ഗ്രേസ് മാർക്കിന് സെപ്തംബർ 30 വരെ അപേക്ഷിക്കാം.
പരീക്ഷഫലം
2019 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്. – മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.







