EDUCATIONEXAMUNIVERSITY INFO

സംസ്ഥാനത്ത് വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. 

കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാള സർവകലാശാല, സംസ്കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്.

(adsbygoogle = window.adsbygoogle || []).push({});

സര്വ്വകലാശാലകളുടെ അറിയിപ്പ്

🔳  ആരോഗ്യ സര്വ്വകലാശാല നാളെ മുതല് നടത്താന് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 

🔳  19 മുതല് കാലിക്കറ്റ് സര്വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.  പുതിക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന്സ് വാര്ത്താ കുറിപ്പില് അറിയിച്ചു.

🔳  കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില് കേരള സര്വകലാശാല നാളെ  (19-04-21) മുതല് നടത്താനിരുന്ന  എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള് മേയ് 10മുതല് പുനക്രമീകരിക്കും.

🔳  മഹാത്മാഗാന്ധി സര്വ്വകലാശാല നാളെ മുതല് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു


🔳  സംസ്കൃത സര്വകലാശാല നാളെ മുതല് നടത്താന് തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്വലകശാല പ്രോ വൈസ് ചാന്സലര് ഡോ. കെ സ് രവികുമാര് അറിയിച്ചു.

(adsbygoogle = window.adsbygoogle || []).push({});

🔳  മലയാള സര്വ്വകലാശാല തിങ്കളാഴ്ച മുതല് നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള് പിന്നീട് അറിയിക്കും.

🔳 ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. 

🔳 കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 

🔳 പല പരീക്ഷ സെന്ററുകളും കണ്ടെയ്ന്മെന്റ് സോണുകളിലായതിന്റെ ആശങ്കയാണ് രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്.

(adsbygoogle = window.adsbygoogle || []).push({});

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉