ADMISSIONEDUCATION

ഇന്ത്യൻ മാരിടൈം വാഴ്സിറ്റി പൊതുപ്രവേശന പരീക്ഷ 29ന്

കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ ചെന്നൈ, മുംബൈ, നവി മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലായി 2021-22 അധ്യയന വർഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET 2021) ആഗസ്റ്റ് 29ന് ദേശീയതലത്തിൽ സംഘടിപ്പിക്കും. 

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.imu.edu.inൽ ലഭ്യമാണ്

 എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ആഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. 

കോഴ്സുകൾ

  1. ബി.ടെക്-മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്.
  2. ബി.എസ്സി നോട്ടിക്കൽ സയൻസ്, ഡിപ്ലോമ നോട്ടിക്കൽ സയൻസ്.
  3. എം.ടെക്-ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്.
  4. നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്
  5. മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്
  6. എം.ബി.എ-ഇൻറർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാേനജ്മെൻറ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ്
  7. ബി.ബി.എ-ലോജിസ്റ്റിക് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്.

ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകൾ, സീറ്റുകൾ, യോഗ്യത മാനദണ്ഡങ്ങൾ സമഗ്രവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. 

ഓൺലൈൻ രജിസ്ട്രേഷൻ 20 വരെ സ്വീകരിക്കും

IMU-CET 2021 Registration

BBA Registration

 

 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉