CAREER GUIDANCE

ക്യാമറ കൊണ്ട് കഥ പറയുന്ന ഫോട്ടോഗ്രാഫി കരിയർ


✍️മുജീബുല്ല KM


ആദ്യമേ പറയട്ടെ, ഈ മേഖല കരിയറും പാഷനുമാക്കി പുലിറ്റ്സർ സമ്മാനം നേടിയവരുണ്ട്. 

സ്വന്തം കലാ വൈഭവത്തെ ക്യാമറക്കണ്ണിലൂടെ പ്രതിഫലിപ്പിക്കുവാൻ സാധിക്കുന്ന മേഖലയാണ് ഫോട്ടോഗ്രാഫി.  

വിദ്യാഭ്യാസ യോഗ്യതയേക്കാളുപരി നൈസർഗ്ഗീകമായ കഴിവാണ്  ഈ രംഗത്താവശ്യം.  അത് കൊണ്ട് തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയാണ് തങ്ങളുടെ കോഴ്സുകൾക്ക് നിഷ്കർഷിച്ചിരിക്കുന്നത്.  

കലാപരമായ കഴിവും സാഹസികതയും അന്വേഷണ ത്വരയുമൊക്കെ ഉള്ളവർക്ക് തിളങ്ങുവാൻ പറ്റിയ രംഗമാണിന്ന് ഫോട്ടോഗ്രാഫി എന്നത്

.


വ്യത്യസ്തമായ ഫോട്ടോഗ്രാഫി മേഖലകൾ:

▫️പത്ര മാധ്യമങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന വാർത്താ ചിത്രങ്ങളെടുക്കുന്ന വിഭാഗമാണു ന്യൂസ് ഫോട്ടോഗ്രാഫി.  
  • പത്രപ്രവർത്തനത്തിൽ താല്പര്യമുള്ളവർക്ക് കൂടുതൽ ശോഭിക്കുവാൻ കഴിയും 
  • പത്രസ്ഥാപനങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ, ന്യൂസ് ഏജൻസികളിൽ ഫോട്ടോഗ്രാഫർ, പബ്ലിക് റിലേഷൻ വകുപ്പിൽ ഫോട്ടോഗ്രാഫർ തുടങ്ങിയിടങ്ങളിലൊക്കെ അവസരമുണ്ട്.


▫️പരസ്യ ഏജൻസികളിലും വലിയ വലിയ ഫാഷൻ ഡിസൈനിങ്ങ് സെൻറ്ററുകളിലും തൊഴിൽ സാധ്യതയുള്ള വിഭാഗമാണു അഡ്വർടെസിങ്ങ് ആൻഡ് ഫാഷൻ ഫോട്ടോഗ്രാഫി.



▫️ഭക്ഷണ സാധനങ്ങൾ നിർമ്മിക്കുന്ന വൻകിട ബേക്കറി, ഫുഡ് പ്രോസസിങ്ങ് യൂണിറ്റുകൾ തുടങ്ങിയവയൊക്കെ ഇപ്പോൾ ഫോട്ടോഗ്രാഫർമാരെ നിയമിക്കാറുണ്ട്. ഫുഡ് ഡിസ്പ്ലേഫോട്ടോഗ്രാഫി യെന്നാണിതറിയപ്പെടുന്നത്.



▫️ഫോട്ടോഗ്രാഫിയിലെ വെല്ലുവിളിയാർന്ന രംഗമാണു വനം വന്യ ജീവി ഫോട്ടോഗ്രാഫി. അതിനാൽ തന്നെ നിരവധി തൊഴിലവസരങ്ങളുമിതിനുണ്ട്.



▫️യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഭൂപ്രദേശങ്ങൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ വിമാനത്തിലിരുന്നും അല്ലാതെയും പകർത്തുന്നതാണ് ഏരിയൽ ഫോട്ടോഗാഫി.



▫️കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടേയും, കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവയുടേയുമൊക്കെ ഫോട്ടോയെടുക്കുന്നതാണു ഫോറൻസിക് ഫോട്ടോഗ്രാഫി.



▫️വൻകിട കമ്പനികൾക്ക് ബ്രോഷർ, കാറ്റലോഗുകൾ, ഡോക്യുമെന്ററികൾ  മുതലായവ തയ്യാറാക്കുന്നതിനായി കമ്പനികളുടെ ചിത്രമെടുക്കലാണ്  ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫേഴ്സിന്റെ ജോലി.


▫️ശാസ്ത്രീയ പരീക്ഷണങ്ങൾക്കും മറ്റും ഡാറ്റാ തയ്യാറാക്കാനായുള്ള വിവര ശേഖരണമാണു സയൻറ്റിഫിക് ഫോട്ടോഗ്രാഫറുടെ ചുമതല.



▫️സിനിമയിലും സീരിയലിലും മറ്റും സീനുകളുടെ തുടർച്ച നഷ്ടമാവാതിരിക്കുവാൻ ഓരോ സീനും റെക്കോർഡ് ചെയ്യേണ്ടതുണ്ട്.  ഇത് ചെയ്യുന്നവരാണു സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്.



▫️തൊഴിൽ മാർഗ്ഗം എന്ന നിലയിൽ ഗൗരവമായി ഈ മേഖലയെ കാണുന്നവർക്ക് കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിൽ എത്തിച്ചേരാം.


സ്വന്തം നിലയിൽ ചിത്രങ്ങൾ എടുത്ത് വിപണനം നടത്തുന്നത് മുതൽ സ്റ്റുഡിയോ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി ഫോട്ടോ എടുക്കുന്നതും ഈ വിഭാഗത്തിൽപ്പെടും.  +2 വാണു സാധാരണ അടിസ്ഥാന യോഗ്യത.

▫️സ്വന്തമായി ചിത്രങ്ങളെടുത്ത് പത്ര സ്ഥാപനങ്ങളിലും മറ്റും വിപണനം നടത്തുന്നവരാണു ഫ്രീലാൻസ് ഫോട്ടോഗ്രാഫേഴ്സ്



▫️വിവാഹ പാർട്ടികൾ, ബർത്ത്ഡേ പാർട്ടികൾ, വലിയ സമ്മേളനങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങിയവയുടെയൊക്കെ ഫോട്ടോയെടുക്കുന്നവരാണു ഇവന്റ് ഫോട്ടോഗ്രാഫേഴ്സ്



ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു


🔰പ്രധാന പഠന കേന്ദ്രങ്ങൾ

▪️ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ആർട്ട് ആൻഡ് ആനിമേഷൻ, കൊൽക്കത്ത:

  • ബി.എസ്സി ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (മൂന്നു വർഷം) 
  • പി.ജി ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (ഒരുവർഷം)
  • ഡിപ്ലോമ ഇൻ ഫിലിം ആൻഡ് ഫോട്ടോഗ്രഫി (ഒരുവർഷം)
  • www.iidaaindia.com 


▪️ജവഹർലാൽ നെഹ്റു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് 
യൂനിവേഴ്സിറ്റി, ഹൈദരാബാദ്

  • ബി.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (നാലു വർഷം)
  • എം.എഫ്.എ ഫോട്ടോഗ്രഫി ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ (രണ്ടു വർഷം) 
  • യോഗ്യത: ബി.എഫ്.എ ഇൻ ഫോട്ടോഗ്രഫി


▪️ഏഷ്യന് അക്കാദമി ഓഫ് ഫിലിം ആന്ഡ് ടെലിവിഷന്, നോയ്ഡ

  • കോഴ്സുകള്: 
  • ബി.എ ഫോട്ടോഗ്രഫി (മൂന്നു വര്ഷം) 
  • എം.എ ഫോട്ടോഗ്രഫി (രണ്ടുവര്ഷം) 
  • ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകള് (ഒരു വര്ഷം), 
  • മൂന്നു മാസത്തെ ഹ്രസ്വകാല കോഴ്സുകളും ലഭ്യം.
  • https://aaft.com/


▪️സെൻറര് ഫോര് റിസര്ച് ഇന് ആര്ട്സ് ഓഫ് ഫിലിം ആന്ഡ് ടെലിവിഷന് ഡല്ഹി



▪️ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ഡല്ഹി 
  • സർട്ടിഫിക്കറ്റ് ഇന് ഫോട്ടോഗ്രഫി  (പാർട്ട്ടൈം സ്വാശ്രയ കോഴ്സ് 20 സീറ്റ്)
  • സര്ട്ടിഫിക്കറ്റ് ഇന് ഫോട്ടോഗ്രഫി  (സെല്ഫ് / പാർട്ട്ടൈം)
  • https://www.jmi.ac.in


▪️ ഉസ്മാനിയ സര്വകലാശാല  ഹൈദരാബാദ് 


▪️ഉത്കല് സര്വകലാശാല ഭുവനേശ്വര് 
  • ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്ട്ടിഫിക്കറ്റ് കോഴ്സുകള്.
  • https://www.utkaluniversity.nic.in/


▪️പുണെ സര്വകലാശാല 
  • ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്ട്ടിഫിക്കറ്റ് കോഴ്സുകള്.
  • http://www.unipune.ac.in/


▪️അക്കാദമി ഓഫ് ഫോട്ടോഗ്രഫി കൊല്ക്കത്ത: 
  • സര്ട്ടിഫിക്കറ്റ് ഇന് ഫണ്ടമെൻറൽസ്  ഓഫ് ഫോട്ടോഗ്രഫി (ഒരുമാസം) 
  • സർട്ടിഫിക്കറ്റ് ഇന് അഡ്വാന്സ്ഡ് ഡിജിറ്റല് ഫോട്ടോഗ്രഫി (ആറുമാസം) 
  • സര്ട്ടിഫിക്കറ്റ് ഇന് ബേസിക്സ് ഓഫ് ഫോട്ടോഗ്രഫി (രണ്ടുമാസം) 
  • സര്ട്ടിഫിക്കറ്റ് ഇന് ഡിജിറ്റല് ഫോട്ടോഗ്രഫി  (അഞ്ച് ആഴ്ച)
  • http://napkolkata.co.in/


🔰കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ

▪️സെൻറര് ഫോര് ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)  തിരുവനന്തപുരം: 
  • സര്ട്ടിഫിക്കറ്റ് ഇന് ഡിജിറ്റല് ഫോട്ടോഗ്രഫി (അഞ്ച് ആഴ്ച)
  • https://www.cdit.org/


▪️കെല്ട്രോണ് ട്രെയിനിങ് സെൻറര്  തിരുവനന്തപുരം 
  • ഡിപ്ലോമ ഇന് ഫോട്ടോഗ്രഫി (ആറുമാസം , യോഗ്യത -പ്ലസ്ടു) 
  • സര്ട്ടിഫിക്കറ്റ് ഇന് ഫോട്ടോഗ്രഫി (മൂന്നുമാസം, യോഗ്യത -എസ്.എസ്.എല്.സി)
  • https://ksg.keltron.in/


▪️നിയോ ഫിലിം സ്കൂൾ കൊച്ചി
  • ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രഫി (ആറ് മാസം)
  • http://www.neofilmschool.com/


▪️കേരള മീഡിയ അക്കാദമി, കാക്കനാട്
  • സർട്ടിഫിക്കറ്റ് ഇൻ ഫോട്ടോ ജേണലിസം  (മൂന്നുമാസം)


▪️ ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി, കോട്ടയം
  • ഒരു വർഷം നീണ്ടു നിൽക്കുന്ന ഡിപ്ളോമ കോഴ്സുകൾ
  • ആർട് ഓഫ് ഫോട്ടോഗ്രാഫി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഫാഷൻ ഫോട്ടോഗ്രാഫി ട്രാവൽ ഫോട്ടോഗ്രാഫി പ്രൊഡക്ട് ഫോട്ടോഗ്രാഫി, ഫോട്ടോ ജേർണലിസം എന്നീ വിഷയങ്ങളിൽ നടത്തുന്നു.


✍️മുജീബുല്ല KM
സിജി ഇൻറർനാഷനൽ കരിയർ ടീം
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉