മെഡിക്കൽ കോഡിങ്ങും, സ്ക്രൈബിങ്ങും എന്താണെന്നറിയാം
മെഡിക്കൽ സ്ക്രൈബിങ്:
ഫിസിഷ്യന്റെ സഹായിയാണു മെഡിക്കൽ സ്ക്രൈബ്. രോഗിയെയും ചികിത്സയെയും സംബന്ധിച്ച പ്രസക്ത വിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ച് സാങ്കേതികകൃത്യതയോടെ രേഖപ്പെടുത്തി, ആവശ്യാനുസരണം ഫിസിഷ്യനു ലഭ്യമാക്കുന്ന പഴ്സനൽ അസിസ്റ്റന്റ്. ഇഎച്ച്ആർ (ഇലക്ട്രോണിക് ഹെൽത്ത് റിക്കോർഡ്) രീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. രേഖകൾ തയാറാക്കി സൂക്ഷിക്കാൻ ചെലവിടേണ്ട നേരം ലാഭിക്കാനും അതുവഴി ചികിത്സയ്ക്കു കൂടുതൽ നേരം വകയിരുത്താനും ഫിസിഷ്യന് ഇതുവഴി കഴിയും. സാധാരണ ഗതിയിൽ പ്ലസ് ടു കഴിഞ്ഞ് 9 മാസത്തോളം പരിശീലനം മതി.
മെഡിക്കൽ കോഡിങ്:
രോഗനിർണയവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ ശാസ്ത്രീയ കോഡുകളായി പരിവർത്തനം ചെയ്യുന്നു. ഫിസിഷ്യന്റെ പരിശോധനാ റിപ്പോർട്ട്, ലാബ് ടെസ്റ്റുകളുടെ ഫലം മുതലായവ സ്റ്റാൻഡേഡ് രീതിയിലാക്കുന്നതു വഴി ബില്ലിങ്ങിനും ഇൻഷുറൻസിനും ദേശീയതലത്തിലടക്കമുള്ള പഠനങ്ങൾക്കും ഉപകരിക്കുന്നു. സങ്കീർണ രോഗങ്ങളാകുമ്പോൾ വിലയിരുത്തലിനു കോഡിങ് സഹായകമാകും.
ICD-10-CM (International Classification of Diseases–10–Clinical Modification)
HCPCS (Healthcare Common Procedure Coding System)
CPT (Current Procedure Terminology) തുടങ്ങി അംഗീകൃത കോഡുകളുണ്ട്
ജൈവശാസ്ത്രമോ ആരോഗ്യരംഗമോ ആയി ബന്ധപ്പെട്ട ബാച്ലർ ബിരുദധാരികൾക്കു 3 മാസത്തോളം പരിശീലിച്ചു യോഗ്യത നേടാം.
ചില സ്ഥാപനങ്ങൾ ഏതു ബിരുദധാരികളെയും പ്രവേശിപ്പിക്കുന്നു.
മേൽപ്പറഞ്ഞ രണ്ടു സമ്പ്രദായങ്ങളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്.
ഇന്ത്യയിലും ഈ യോഗ്യതകൾ നേടിയവർക്ക് അവസരങ്ങൾ ലഭിക്കും.
ഈ മേഖലയിലെ കോഴ്സുകൾ കേരളത്തിലെ ചെറിയ സ്വകാര്യ സ്ഥാപനങ്ങളും നടത്തിവരുന്നു.
ഇന്റർനെറ്റിലൂടെ ഇവയെപ്പറ്റി വിവരങ്ങൾ കണ്ടെത്താം.
സ്ഥാപനത്തിലെത്തി പൂർവവിദ്യാർത്ഥികൾക്കു ലഭിച്ച ജോലിവിവരങ്ങളടക്കം മനസ്സിലാക്കിയിട്ടു വേണം ചേരുന്നത്.
തയ്യാറാക്കിയത്
മുജീബുല്ല KM
- സിജി ഇൻ്റർനാഷനൽ കരിയർ ടീം
- 00971 50 9220561
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.