KEAM-2021: പുതുതായി അപേക്ഷ സമർപ്പിക്കാം | പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരം
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികളിൽ നിന്നും ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ & മെഡിക്കൽ അനു ബന്ധ കോഴ്സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേയ്ക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
KEAM 2021 മുഖേന എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ ഫാർമസി, മെഡിക്കൽ & അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുളള അപേക്ഷകർക്ക് ആവശ്യമുളളപക്ഷം ആർക്കിടെക്ചർ, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും പുതുതായി അവസരമുണ്ട്.
കൂടാതെ നേരത്തേ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി (ബി.ഫാം) കോഴ്സ് തെരഞ്ഞെടുക്കാൻ വിട്ടുപോയവരും എന്നാൽ 2021-ലെ എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷയുടെ പേപ്പർ-1 എഴുതിയ വിദ്യാർത്ഥികൾക്ക് ആവശ്യമുളള പക്ഷം ഫാർമസി കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളിൽ സാമുദായിക സംവരണം (കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, കേരളത്തിലെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്) സാമ്പത്തിക സംവരണാനുകൂല്യങ്ങൾ (വരുമാന സർട്ടിഫിക്കറ്റ്)/ പ്രത്യേക സംവരണം/ NRI ക്വാട്ട / EWS ക്വാട്ട (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്കുള്ള സീറ്റ്) എന്നിവ ആവശ്യമുള്ളവർ ആവശ്യമായ അനുബന്ധ രേഖകൾ 18/ 09/2021 വൈകുന്നേരം 4 മണിയ്ക്കകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷയുടെ പകർപ്പോ, സംവരണം / കാറ്റഗറി സംബന്ധിച്ച സർട്ടിഫിക്കറ്റുകളോ, പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും 18/ 09/2021 വൈകുന്നേരം 4 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.
പുതുതായി അപേക്ഷ സമർപ്പിക്കാം Click Here
പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കാം Click Here
വെബ്സൈറ്റ് Click Here
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026