നാഷണല് മീന്സ് കം മെറിറ്റ് സ്കോളര്ഷിപ്പ് (NMMS) – അപേക്ഷ ഫെബ്രുവരി 07 വരെ
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണല് മീന്സ് കം മെറിറ്റ് സ്കോളര്ഷിപ്പിന് (NMMS) അര്ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയില് പങ്കെടുക്കുന്നതിലേക്കായി ഇപ്പോൾ അപേക്ഷിക്കാം
അവസാന തിയതി : 07 02 2022 , 5pm
✅ അര്ഹരാകുന്ന കുട്ടികള്ക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളില് സ്കോളര്ഷിപ്പ് ലഭിക്കുന്നതാണ്.
✅ പ്രതിവര്ഷ സ്കോളര്ഷിപ്പ്. : 12,000/- രൂപ
യോഗ്യത സംബന്ധി ച്ച നിര്ദ്ദേശങ്ങള്
1️⃣ സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളില് 2021-22 അദ്ധ്യയന വര്ഷം 8-ാം ക്ലാസ്സില് പഠിക്കുന്ന കുട്ടികള്ക്ക് NMMS പരീക്ഷയില് പങ്കെടുക്കുവാന് അപേക്ഷിക്കാം.
2️⃣ അപേക്ഷിക്കുന്നവര് 2020-21 അദ്ധ്യയന വര്ഷത്തില് 7-ാം ക്ലാസ്സിലെ 2-ാം പാദവാര്ഷിക പരീക്ഷയില് 55% മാര്ക്കില് കുറയാതെ നേടിയിരിക്കണം
(എസ്.സി./എസ്.ടി വിദ്യാര്ത്ഥികള്ക്ക് 50% മാര്ക്ക് മതിയാകും).
3️⃣ രക്ഷാകര്ത്താക്കളുടെ വാര്ഷിക വരുമാനം ഒന്നരലക്ഷം രൂപയില് കൂടാന് പാടില്ല.
🔺 സംസ്ഥാന സര്ക്കാര് നടത്തുന്ന റെസിഡന്ഷ്യല് സ്കൂളുകള്, മറ്റ് അംഗീകൃത സ്കൂളുകള്, കേന്ദ്രീയ വിദ്യാലയം, ജവഹര് നവോദയ വിദ്യാലയം എന്നിവിടങ്ങളില് പഠിക്കുന്ന കുട്ടികള്ക്ക് ഈ സ്കോളര്ഷിപ്പിന് അപേക്ഷിക്കാന് അര്ഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കാൻ പോകുമ്പോൾ കരുതേണ്ട രേഖകൾ
1 വരുമാന സർട്ടിഫിക്കറ്റ് ( വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കുറവായിരിക്കണം )
2 SC /ST വിദ്യാർത്ഥികൾ അവരുടെ ജാതി സർട്ടിഫിക്കറ്റ്
3 ഭിന്നശേഷി വിദ്യാർത്ഥികൾ (കാഴ്ച ,കേൾവി……മറ്റ് പ്രയസങ്ങൾ ഉള്ള കുട്ടികൾ ) അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്
4 ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട് സൈസ് ഫോട്ടോ
5 ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് ( 55 ശതമാനം വേണം ). SC /ST വിദ്യാർത്ഥികൾക്ക് 50% മാർക്ക്
6 കുട്ടിയുടെ സ്കൂൾ അഡ്മിഷൻ നമ്പർ.( ക്ലാസ് ടീച്ചറോട്ചോദിച്ചു വാങ്ങുക)
7 മൊബൈൽ ഫോൺ കയ്യിൽ കരുതണം .
അപേക്ഷ അയച്ചു കഴിഞ്ഞാൽ സ്കൂളിൽ നൽകേണ്ട രേഖകൾ
1 . അപേക്ഷയുടെ പ്രിന്റ് ഔട്ട്
2 . വരുമാന സർട്ടിഫിക്കറ്റിന്റെ കോപ്പി
3 . ജാതിസർട്ടിഫിക്കറ്റിന്റെ കോപ്പി
4 . മാർക്ക് ലിസ്റ്റിന്റെ കോപ്പി .
അപേക്ഷ അയക്കാൻ പോകുമ്പോൾ കുട്ടിയുടെ പേര്, ജനനതിയ്യതി, പിതാവിന്റെ പേര്, തൊഴിൽ, മാതാവിന്റെ പേര്, തൊഴിൽ, വാർഷിക വരുമാനം, മാർക്ക് ശതമാനം , ചോദ്യപ്പേപ്പർ മീഡിയം (മലയാളം / ഇംഗ്ളീഷ് ,പഠിക്കുന്ന സ്കൂളിന്റെ പേര്, എന്നിവ ഒരു വെള്ളകടലാസിൽ എഴുതിക്കൊണ്ടുപോകുന്നത് അപേക്ഷയിൽ തെറ്റ് വരാതിരിക്കാൻ നല്ലതാണ്
- 🌐 Notification: Clcik Here
- 🌐 Website: http://nmmse.kerala.gov.in/
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
