EDUCATION

എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം KEAM-2022 : അപേക്ഷ ആരംഭിച്ചു

📱Join WhatsApp Group https://bn1.short.gy/CareerLokam


 
സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  (KEAM–-2022) ഏപ്രിൽ 30ന് വൈകിട്ട് അഞ്ചുവരെ   ഓൺലെനിൽ അപേക്ഷിക്കാം. രേഖകൾ ഓൺലൈനിൽ സമർപ്പിക്കാൻ മെയ് 10 വരെ സമയമുണ്ട്. 

എൻജിനിയറിങ് പ്രവേശന പരീക്ഷ ജൂൺ 26ന് നടക്കും. 
ഫലം ജൂലൈ 25ന് മുമ്പ് പ്രഖ്യാപിക്കും.

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, കോ–-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി(കാർഷിക സർവകലാശാല), ഫോറസ്റ്ററി, വെറ്ററിനറി എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും കീമിന് അപേക്ഷിക്കണം. .  

നീറ്റ് (NEET-–-2022), നാറ്റ (NATA 2022 )പരീക്ഷ എഴുതുന്നവർ  നിർബന്ധമായും കീമിന് അപേക്ഷിക്കേണ്ടതാണ്.  

എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ബയോളജി/കെമിസ്ട്രി /ഫിസിക്സ് എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്ക് നേടിയിരിക്കണം. 

ബയോളജിക്ക് പകരം ബയോടെക്നോളജി മതിയാകും. എൻജിനിയറിങ്ങിന് അപേക്ഷിക്കുന്നവർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് പന്ത്രണ്ടാം ക്ലാസിൽ നേടിയിരിക്കണം. 

കംപ്യൂട്ടർ സയൻസും ബയോടെക്നോളജിയും ബയോളജിയും പരിഗണിക്കും. ബിആർക്കിന് അപേക്ഷിക്കുന്നവർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് 12–-ാം ക്ലാസ് ജയിച്ചിരിക്കണം. 

മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയും പരിഗണിക്കും. പന്ത്രണ്ടാംക്ലാസ് പരീക്ഷ എഴുതാൻ ഇപ്പോൾ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 

വിശദമായ പ്രോസ്പെക്ടസും മറ്റ് നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്. 

വിവരങ്ങൾക്ക്: www.cee.kerala.gov.in  

ഫോൺ: 0471-2525300

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉