പ്ലസ്ടു കോമേഴ്സ് തുടർ പഠനം : ഏത് കോഴ്സ് തെരഞ്ഞെടുക്കണം….?
പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് പഠിച്ചവരുടെ തുടർപഠനം ; ജോലി സാധ്യത.
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ. മികച്ച ഒരു ജോലിയും ആകർഷകമായ ശമ്പളവും ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലാണ്.
ബി കോം (ബാച്ചിലർ ഓഫ് കോമേഴ്സ്)
ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കോമേഴ്സ്. പ്ലസ്ടു കൊമേഴ്സ് പൂർത്തിയാക്കിയ ശേഷം തുടരാൻ കഴിയുന്ന 3 വർഷത്തെ ബിരുദമാണിത്. പഠനം പൂർത്തിയാക്കിയവക്ക് വിദേശത്തും സ്വദേശത്തും ജോലി സാധ്യത കൂടുതലാണ്. ഏതെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നുണ്ടെങ്കിൽപ്പോലും ഒരു സാധാരണ ബി.കോം ബിരുദം നേടുന്നത് വളരെ ഗുണ൦ ചെയ്യു൦. ഒരു മുഴുവൻ സമയ കോഴ്സായി അല്ലെങ്കിൽ ഇഷ്ടാനുസരണം ഡിസ്റ്റൻസായു൦ ബി.കോം പഠിക്കാ൦. CA, CS മുതലായ പ്രൊഫഷണൽ കോഴ്സും പിന്തുടരുകയാണെങ്കിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ അല്ലെങ്കിൽ കറസ്പോണ്ടൻസ് കോഴ്സുകളായു൦ ബി.കോ൦ പ്രയോജനകരമാണ്. എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാധാരണയായി ഇവർ ഉയർന്ന കരിയറിനായി തിരഞ്ഞെടുക്കാറുള്ളത്.
ബി കോം വിത്ത് ACCA (അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്)
ബി കോം ഡിഗ്രിയോടൊപ്പം (അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം. അന്താരാഷ്ട്ര പ്രഫഷണൽ അക്കൗണ്ടിങ് സിസ്റ്റമാണിത്.
ബി കോം വിത്ത് ഏവിയേഷൻ
ബി കോം ഡിഗ്രിയോടൊപ്പം ഏവിയേഷൻ കൂടി എടുത്താൽ ഗ്ലോബൽ ഏറിയയിൽ ഹൈടെക് ജോലിയാണ് ഏവിയേഷൻ വാഗ്ദാനം ചെയ്യുന്നത്.സാധാരണ ഏവിയേഷൻ ഡിപ്ലോമ പഠിക്കുന്നതിലും നല്ലത് മൂന്ന് വർഷ ഡിഗ്രിയോടൊപ്പം ഏവിയേഷൻ പഠനവും കൂടി പൂർത്തിയാകുന്നതാണ്. ഓരോ വർഷവും ഏവിയേഷൻ മേഖലയിൽ വൻ ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്
ബി ബി എ (ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ)
പ്ലസ് ടു കോമേഴ്സ് കഴിഞ്ഞവർക്കുള്ള ഒരു ഡിഗ്രി കോഴ്സാണ് ബിസിനസ് അഡ്മിനിസ്ട്രേഷൻ .പൊതുവായുള്ള ബിസിനസ് പഠനമാണ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ.ബി ബി എ കഴിഞ്ഞാൽ എം ബി എ ,എം കോം എന്നിവയിൽ ഉപരിപഠനം നടത്താം.
ബി ബി എ വിത്ത് ഏവിയേഷൻ
ബി ബി എ ക്ക് ഒപ്പം ഏവിയേഷൻ കൂടി പൂർത്തിയാക്കിയാൽ വൻ തൊഴിൽ സാധ്യതയാണ് .ബി ബി എ ഡിഗ്രിക്ക് ഒപ്പം ഏവിയേഷൻ കൂടി എടുത്താൽ മൂന്ന് വർഷം കൊണ്ട് ഡിഗ്രിയും അതോടൊപ്പം ഏവിയേഷൻ പഠനവും കൂടി പൂർത്തിയാക്കാം
ജനറൽ നഴ്സിങ് (GNM)
വിദേശ രാജ്യങ്ങളിൽ അടക്കം ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണ് ജനറൽ നഴ്സിംഗ്. *കേരളത്തിൽ 4 ലക്ഷത്തിനുമുകളിൽ ചെലവുവരുന്ന പഠനം കേരളത്തിന് പുറത്ത് ചെറിയ ചെലവിൽ പഠനം പൂർത്തിയാക്കാവുന്നതാണ്. പ്ലസ്ടു വിന് സയൻസ് വിഷയം പഠിച്ചവർക്ക് മാത്രമെ നഴ്സിങ് പഠനം നടത്താൻ കഴിയൂ എന്നൊരു ധാരണ പൊതുവെയുണ്ട് എന്നാൽ പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് എടുത്തവർക്കും ജനറൽ നഴ്സിങ് പഠിച്ച് നഴ്സിങ് കരിയർ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ബി എസ് സി നഴ്സുമാരുടെ തുല്യ പ്രാധാന്യത്തിലേക്ക് ജി എൻ എം നഴ്സുമാരുടെ കരിയർ എത്തുന്നതിനു രണ്ടു വർഷത്തെ പോസ്റ്റ് ബി എസ് സി എടുത്താൽ മതിയാകും .
ഹോട്ടൽ മാനേജ്മന്റ് (BHM)
വിദേശത്തും കേരളത്തിലും അനന്തജോലിസാധ്യതയാണ് ഹോട്ടൽമാനെജ്മെൻറ് പഠനം പൂർത്തിയാക്കുന്നവർക്ക് ലഭ്യമാകുന്നത്.മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സാണിത് . ഫുഡ് പ്രൊഡക്ഷൻ ഫുഡ് &ബീവറേജ് മാനേജ്മന്റ് കാറ്ററിങ് ഓപ്പറേഷൻ അഡ്മിനിസ്റേഷൻ ടൂറിസം മാർക്കറ്റിങ് തുടങ്ങി എല്ലാ മേഖലയിലും പഠനം നടത്താവുന്നതാണ് .
ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്
ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് സാധാരണ ജനങ്ങൾക്ക് ഇടയിൽ കുടുംബ സേവനം ,കുട്ടികളുടെ വിദ്യാഭ്യാസം ,പൊതുസമൂഹത്തിൻറെ ഉന്നമനം ,പൊതുജനാരോഗ്യം തുടങ്ങിയ സേവന മേഖലകളുടെ പഠനമാണ് സോഷ്യൽ വർക്ക്
ബി എ ഇന്റർനാഷണൽ ടൂർസ് & ട്രാവൽസ്
ടൂറിസം രംഗത്ത് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വളരെയധികം– തൊഴിൽ സാധ്യതയുണ്ട് .ടൂറിസത്തിൻറെ സേവനങ്ങളും ,ഭൂമിശാത്രവും ,ഗതാഗതസംവിധാനവും ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകളും ബി എ ഇന്റർനാഷണൽ ടൂർസ് &ട്രാവൽസിൻറെ പഠന വിഷയമാണ് കേരളത്തിലും കേരളത്തിന് പുറത്തും ഈ കോഴ്സുകൾ പഠിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനമുണ്ട്.
ബാച്ചിലർ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷൻ
ടൂറിസം അഡ്മിനിസ്ട്രേഷൻ രംഗത്തുള്ള ഒരു ബിരുദ്ധ കോഴ്സാണിത് കോഴ്സിൽ ടൂറിസം മാനേജ്മെൻറ് അഡ്മിനിസ്ട്രേഷൻഎന്നിവയാണ് പാഠ്യവിഷയമായി വരുന്നത്. വളരെയധികം തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്.
ബി വി എ (ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ്)
ബി വി എ ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് അനിമേഷൻ വീഡിയോ ,സിറാക്സിസ് , ഫർണിച്ചർ , ഗ്ലാസ് ,സ്വർണം ,വെള്ളി, ഫോട്ടോപ്രിൻറ് , മീഡിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണിത്. ആർട്സ് വർക്കിൽ അഭിരുചിയുള്ളവർക്ക് ഈ കോഴ്സ് വളരെ പ്രേയോജനകരമാണ് . മൂന്ന് വര്ഷത്തെ ഡിഗ്രി കോഴ്സ് സ്വയം തൊഴിൽ മേഖലയിലും അതോടൊപ്പം തന്നെ ഉയർന്ന ജോലിയും വാഗ്ദാനം ചെയുന്നു
ബി എസ് സി സൈക്കോളജി
മനുഷ്യ മനസിനെക്കുറിച്ചുള്ള പഠന ശാഖയാണ് സൈക്കോളജി.പഠനം പൂർത്തിയാക്കിയാൽ സൈക്കോളജിസ്റ്റായി ജോലിചെയ്യാവുന്നതാണ് അല്ലെങ്കിൽ സ്വന്തമായി കൗൺസിലിംഗ് സെൻറർ തുടങ്ങാം .
എൽ എൽ ബി (ബാച്ചിലർ ഓഫ് ലെജിസ്ലെറ്റെവ് ലോ)
പ്ലസ്ടു വിന് ശേഷം പഞ്ചവത്സര നിയമ പഠനത്തിന് ചേരാവുന്നതാണ് അല്ലെങ്കിൽ മൂന്ന് വര്ഷം ഏതെങ്കിലും ഡിഗ്രി എടുത്തതിന് ശേഷം എൽ എൽ ബി പഠിക്കാവുന്നതാണ് ഈ കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ ആ മേഖലയിൽ വിജയിക്കണം എങ്കിൽ കൂർമ്മ ബുദ്ധിയും അർപ്പണ മനോഭാവവും വാക്ക്ചാതുര്യവും ഉണ്ടായിരിക്കണം.പഠിച്ചിറങ്ങിയ ശേഷം ഏതെങ്കിലും സീനിയർ വക്കിലിൻറെ കീഴിൽ പ്രാക്ടീസ് ചെയ്ത് സ്വന്തമായി കരിയർ തുടങ്ങാം…
ഹ്യൂമൻ റിസോസ് മാനേജ്മെന്റ്
ഹ്യൂമൻ റിസോസ് മാനേജ്മെന്റ് വിദ്യാർത്ഥികളെയും തൊഴിലാളികളെയും മോട്ടിവേറ്റ് ചെയ്യുന്നതിനും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും തൃപ്പ്ത്തികരമായ ഒരു തൊഴിൽമേഖല സൃഷ്ട്ടിക്കുന്നതടക്കമുള്ള ട്രൈനിംഗ് നൽകുന്ന ഒരു പഠനശാഖയാണ് ഹ്യൂമൻ റിസോസ് മാനേജ്മെൻറെ
ബി എ ജേർണലിസം
മൂന്ന് വർഷത്തെ ഡിഗ്രീ കോഴ്സ് ആണിത്. മാദ്ധ്യമങ്ങൾക്കായി വാർത്തകൾ ശേഖരിക്കുകയും അതിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് പത്രപ്രവർത്തനം. ഈ ജോലി ചെയ്യുന്നവരെ പത്രപ്രവർത്തകർ എന്നു പറയുന്നു.ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച ഒരു കരിയർ ആണ് മുന്നിലുള്ളത്.
ബി എസ് സി മാസ് കമ്യൂണിക്കേഷൻ
കമ്യൂണിക്കേഷൻ പ്രിൻറ്, റേഡിയോ, ടീവി ,പരസ്യം എല്ലാ മീഡിയയും ഒന്നിക്കുന്ന ഒരു മേഖലയാണ് മാസ് കമ്യൂണിക്കേഷൻ ഒരു മീഡിയ പ്രൊഫഷണൽ ആക്കുന്നതിനുള്ള കോഴ്സാണിത് ഇതിനു വളരെ ഏറെ തൊഴിൽ സാധ്യതയും ഉണ്ട്.
ബി എസ് സി ഫഷൻ ഡിസൈനിങ്.
ഒട്ടേറെ തൊഴിലവസരം ഉള്ള ഒരു കോഴ്സാണിത് പഠനം പൂർത്തിയാക്കിയാൽ തൊഴിൽ ഉറപ്പ് നൽകുന്നു. പ്രധാനമായും ഡിഗ്രീ കോഴ്സുകളാണ് ഉള്ളത്.ഇപ്പോൾ വസ്ത്രനിർമ്മാണരംഗത് ഉയർന്ന തൊഴിലവസരമാണ് ഉള്ളത്.
ബി എസ് സി ഇന്റീരിയർ ഡിസൈനിങ്ങ്
ഇന്റീരിയർ ഡിസൈനിങ്ങ് തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രീ കോഴ്സണ്. എന്നാൽ ഈ മേഖലയിൽ നല്ല താല്പര്യം ഉള്ളവർക്കും അഭിരുചി ഉള്ളവർക്കും മാത്രമേ ഈ മേഖലയിൽ പ്രശോഭിക്കാനാവൂ……
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില് ഓഫീസര്; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
