CAREER GUIDANCEEDUCATION

പഠിച്ചിറങ്ങിയാൽ പണി കിട്ടണ ഓപ്ടിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സിനെ അറിയാം


പഠിച്ചിറങ്ങിയാൽ പണി കിട്ടണ കോഴ്സ് പറഞ്ഞ് തരുമോ എന്ന് ചോദിച്ച് വരുന്നവർക്കായ് പറഞ്ഞ് കൊടുക്കാവുന്ന കോഴ്സുകളിലൊന്നാണിത്. കേരളത്തിലെ 19 വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഈ സ്കിൽ പഠിപ്പിക്കുന്നുണ്ട്. 



🔲കോഴ്സിനെ പറ്റി അറിഞ്ഞാലോ…
നിങ്ങൾ യൂട്യൂബിൽ കാണുന്ന വീഡിയോകൾ എങ്ങനെയാണ് ഫോണിൽ എത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിലെ കാലിഫോർണിയയിലെ യൂട്യൂബ് ആസ്ഥാനത്തെ സെർവറിൽ നിന്ന് വിഡിയോകൾ സെക്കൻഡുകൾക്കുള്ളിൽ നമ്മുക്ക് സമീപമുള്ള മൊബൈൽ ടവറിൽ എത്തുന്നത് എങ്ങനെയാണെന്ന് മനസിലാക്കിയാൽ ഈ മേഖലയിലെ തൊഴിൽ സാധ്യത കണ്ടെത്താനാകും. ഗ്ലാസ് ഫൈബറുകളാൽ നിർമ്മിക്കപ്പെട്ട വളരെ കനം കുറഞ്ഞ ടെലി കമ്മ്യൂണിക്കേഷൻ കേബിളായ ഒപ്റ്റിക്കൽ ഫൈബർ എന്ന മാധ്യമം വഴിയാണ് ഇതൊക്കെ സാധ്യമാകുന്നത്. അതിനാൽ തന്നെ ആഗോളതലത്തിൽ ഒപ്റ്റിക്കൽ ഫൈബർ (Optical Fiber) മേഖല തുറന്നിടുന്നത് വലിയ തൊഴിലവസരങ്ങളാണ്.

നമ്മുടെ നാട്ടിലെ കേബിൾ ടിവി സേവന ദാതാക്കൾ മുതൽ രാജ്യത്തെ വൻകിട ടെലി കമ്യൂണിക്കേഷൻ കമ്പനികളിലും ഇന്ത്യൻ റെയിൽവേയുടെ ഒപ്റ്റിക്കൽ ഫൈബർ ഡിവിഷനിലും സർക്കാരിന്റെ കെഫോണിലും ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ വിദഗ്ദ്ധരുടെ സേവനം അനിവാര്യമാണ്. 

ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് ഒപ്റ്റിക്കൽ വിദഗദ്ധരെ ഒഴിവാക്കി പ്രവർത്തിക്കാനാകില്ല എന്നത് തന്നെയാണ് ഈ മേഖല നൽകുന്ന വലിയ തൊഴിൽ സുരക്ഷ. മൊബൈൽ കമ്പനികളുടെ ടവറുകളുടെ താഴെയുള്ള കൺട്രോൾ റൂമുകൾ, സെർവ്വർ റൂമുകൾ, ബാങ്കുകളുടെ ഡാറ്റാ സെന്ററുകൾ, വ്യോമയാന മേഖല, റെയിൽവേ, സമുദ്രാന്തർഭാഗത്തു കൂടെയുള്ള കേബിളുകൾ സ്ഥാപിക്കുന്ന വലിയ കപ്പലുകൾ എന്നിവയിലെല്ലാം ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട അനവധി അവസരങ്ങളാണുള്ളത്. 

ലോകത്തെ മിക്ക രാജ്യങ്ങളും കടലിനടിയിലൂടെയോ കരയിലൂടെയോ ഒപ്റ്റിക്കൽ ഫൈബറിനാൽ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന വാസ്തവം തിരിച്ചറിയുമ്പോൾ ഈ മേഖലയിലെ വിദഗ്ദ്ധരുടെ ആവശ്യകത എത്രമാത്രമാണെന്ന് മനസിലാകും. പ്രമുഖ അമേരിക്കൻ, ജാപ്പനീസ് കമ്പനികൾക്ക് കടലിനടിയിലൂടെ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് ഉണ്ടെന്നതിനാൽ ഈ മേഖലയിലെ വിദേശ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് തുറന്നിടുന്നത് വൻ അവസരങ്ങളാണ്.

ടെലി കമ്യൂണിക്കേഷൻ പോളുകളിലൂടെയും റോഡുകളുടെ വശങ്ങളിലെ കേബിൾ ട്രെഞ്ചുകളിലൂടെയും സമുദ്രാന്തർഭാഗത്തു കൂടെ സബ് മറൈൻ കേബിളുകളായും ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്കിന്റെ ഗുണഭോക്താക്കളാണ് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കൾ. സർക്കാർ സേവനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലയും ഓൺലൈൻ രംഗത്തേക്ക് മാറിയതിനാൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന മികച്ച ഒപ്റ്റിക്കൽ ഫൈബർ വിദഗ്ദ്ധന് വലിയ അവസരങ്ങളാണ് ലഭിക്കുന്നത്.

🔗OFT മേഖലയിൽ വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വൻ അവസരം

ഓരോ ദിവസവും ആഗോളതലത്തിൽ തന്നെ ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ഉപയോഗം വർദ്ധിക്കുന്നതും ഒട്ടനവധി ഓൺലൈൻ സംരംഭങ്ങൾ പുതിയതായി ആരംഭിക്കുന്നതിനാലും രാജ്യത്തിന് പുറത്തും മികച്ച ഒപ്റ്റിക്കൽ ഫൈബർ വിദഗ്ദ്ധർക്ക് സാധ്യതകൾ അനവധിയാണ്. 

ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ,ഓസ്ട്രേലിയ എന്നിവടങ്ങളിലെ വൻകിട കമ്പനികളും ഈ രംഗത്തെ ടെക്നീഷ്യൻമാരെയും എൻജിനീയർമാരെയും തേടുകയാണ് ഇപ്പോൾ. അതിനാൽ തന്നെ വൈദഗ്ദ്ധ്യം നേടുന്നവർക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഈ മേഖല ഒരുക്കുന്നത്.

🔲കോഴ്സ് എവിടെ പഠിക്കാം?

  • ആഗോളതലത്തിൽ വൻ ഡിമാൻഡുള്ള ഒപ്റ്റിക്കൽ ഫൈബർ ട്രെയിനിങ് കോഴ്സ് നേരത്തെ സൂചിപ്പിച്ച പോലെ VHSE യിൽ പത്ത് കഴിഞ്ഞവർക്ക് പഠിക്കാം.  സ്കൂളുകളുടെ ലിസ്റ്റ് Click Here
  • BSNL ൻ്റെ ചെന്നൈ ഡിവിഷൻ എഞ്ചിനീയറിങ് ബിരുദധാരികൾക്കായി 5 ആഴ്ചത്തെ കോഴ്സ് നടത്തുന്നുണ്ട്. LInk: Click Here
  • കേരളത്തിലെ CCEK സെൻററുകളിലും ഈ കോഴ്സ് നടത്തുന്നുണ്ട്. സെൻ്ററുകളുടെ വിവരങ്ങൾക്ക് Click Here 
  • അസാപ് കേരള നടത്തുന്ന ഫൈബർ ഒപ്ടിക്  കോഴ്സുകളെ അറിയാൻ Click Here
  • കെൽട്രോൺ നോളജ് സെൻ്റർ നടത്തുന്ന കോഴ്സിനെ അറിയാൻ Click Here

ഇത് കൂടാതെ ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും ഈ കോഴ്സ് നടത്തുന്നുണ്ട്. സ്ഥാപനങ്ങളുടെ വിശ്വാസ്യത നേരിൽ കണ്ടറിഞ്ഞ് കോഴ്സിനെ സമീപിക്കുകയാണ് നല്ലത്.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉