ശുഭദിന ചിന്തകൾ
🕊️ഇനി എന്തൊക്കെ കിട്ടാനുണ്ട് എന്നതിനെക്കാൾ എന്തൊക്കെ കിട്ടിയിട്ടുണ്ട് എന്ന അന്വേഷണപരതയിൽ നീങ്ങുന്നവരുടെ ജീവിതം ആത്മസംതൃപ്തിയുടെ മധുരസംഗീതമായിരിക്കും…..
🌹ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള അന്തരമാണ് മനഃസമാധാനത്തിന്റെ തോത് നിശ്ചയിക്കുന്നത്.
🪷നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം.മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്.
♥️എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി.മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് മനുഷ്യൻ അപ്പോൾ തിരിച്ചറിയും.
🪔എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും.
💡ഒരു കുറവുമില്ലാതെ ഒരു പാട്ടും ആരും പാടിയിട്ടുണ്ടാകില്ല. ഒരു പിഴവുമില്ലാതെ ആരും നൃത്തവുമാടിയിട്ടുണ്ടാകില്ല… ഓരോ പ്രകടനവും അപൂർണതകൾക്കിടയിലും പൂർണതയിലേക്കുള്ള പ്രയാണം തുടരുമെന്നതിന്റെ സൂചനയാണ്…..
💡എന്തൊക്കെയുണ്ട് എന്നത് ആസ്തിയളക്കുന്നതിനുള്ള ചോദ്യവും എങ്ങനെയൊക്കെ ഉപയോഗിച്ചു എന്നത് പ്രവർത്തനമികവ് അളക്കുന്നതിനുള്ള ചോദ്യവുമാണ്……
സ്നേഹത്തോടെ നേരുന്നു …❤️
ശുഭദിനം… 😊
♡ ㅤ ❍ㅤ ⎙ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
