EDUCATION

TOEFL : പരീക്ഷാഘടന മാറുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി കുറയും


ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽനിന്നുള്ളവരുടെ ഭാഷാപ്രാവീണ്യം പരിശോധിക്കാനായി നടത്തുന്ന ‘Test of English as a Foreign Language (TOFEL) പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി കുറച്ചു. നേരത്തേ മൂന്നുമണിക്കൂറായിരുന്ന പരീക്ഷ രണ്ടുമണിക്കൂറാക്കി കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ച് ഒരു മണിക്കൂറാക്കിയത്. പരീക്ഷയുടെ ഘടനയിലും സമഗ്രമാറ്റം വരുത്തിയിട്ടുണ്ട്.

  • പരീക്ഷയുടെ ഭാഗമായിരുന്ന ‘സ്വതന്ത്ര എഴുത്ത്’ വിഭാഗം ഒഴിവാക്കി പകരം ‘റൈറ്റിങ് ഫോർ ആൻ അക്കാദമിക് ഡിസ്കഷൻ’ എന്ന ടാസ്ക് ഉൾപ്പെടുത്തി. 
  • സ്കോർ ഇല്ലാത്ത എല്ലാ പരീക്ഷാചോദ്യങ്ങളും ഒഴിവാക്കി റീഡിങ് ടാസ്കും ചുരുക്കി. 
  • പരീക്ഷ പൂർത്തിയാക്കുന്നവർക്ക് സ്കോർ പുറത്തുവിടുന്ന തീയതി ഉടൻ അറിയാനാകും. 
  • TOFEL രജിസ്ട്രേഷൻ ലളിതമാക്കി. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് സൃഷ്ടിച്ച് ടോഫിൾ ഐ.ബി.ടി. തീയതി നേരിട്ട് എടുക്കാനാകും.
 
മാറ്റങ്ങളോടുകൂടിയ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ജൂലായിൽ ആരംഭിക്കും. 
  • ഇതിനകം രജിസ്റ്റർചെയ്തിട്ടുള്ളവർക്ക് മാറ്റങ്ങൾ നിലവിൽവരുന്നതിനുമുമ്പോ ശേഷമോ പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. 
  • അതിനായി പരീക്ഷാതീയതി സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനാകും. 
  • 30.04.2023 വരെയാണ് സൗജന്യ റീഷെഡ്യൂളുകൾ നടത്താനാവുക.  

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉