SCHOLARSHIPSCHOOL EDUCATION

പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം

 

2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈനായി 20.06.2023 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും അംഗീകാരവും നൽകുന്നതാണ് സ്കോളർഷിപ്പ്. 

ചുരുക്കത്തിൽ 

  • സ്കോളർഷിപ്പ് : ജില്ലാ മെറിറ്റ് അവാർഡ് 
  • യോഗ്യത : 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കണം
  • സ്കോളർഷിപ്പ് തുക 1250 രൂപ.
  • ഏജൻസി : കൊളീജിയറ്റ് വിദ്യാഭ്യാസം
  • വരുമാന പരിധി: ബാധകമല്ല
  • ആരംഭിക്കുന്ന തീയതി 20-02-2023
  • അവസാന ദിവസം 20-06-2023
♦️ അവാർഡ് തുക:
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.

♦️അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.06.2023

അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ് 

Notification : Click Here
Selection List: Click Here
Apply Online: Click Here





പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉