SCHOLARSHIP

എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പ് 2023-24: ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ, ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്കായി എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പ് 2023-24 ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത.

യോഗ്യത
  • കേരളത്തിലെ സ്ഥിര താമസക്കാരനായിരിക്കണം.
  • കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥിയായിരിക്കണം.
  • സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥിയായിരിക്കണം.
മുൻഗണന
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും.
  • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
സ്കോളർഷിപ്പ് തുക
  • 6000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ടത് എങ്ങനെ
താഴെ നൽകിയ ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ  minority വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25

പ്രത്യേകം ശ്രദ്ധിക്കുക 

  • രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
  • ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു.
  • കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക്
Applicatin Link: Click Here
Website: Click Here
Phone: 0471 2300524

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉