GK

ഒക്ടോബർ 6 – ഇന്നത്തെ കറൻറ് അഫയേഴ്സ്

1) ലോക സെറിബ്രൽ
പാൾസി ദിനം ദിനം
?

ഒക്ടോബർ 6

 

2)ഇന്ത്യൻ ഭരണഘടന
ശില്പി ഡോ.ബി.ആർ അംബേദ്കറുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ അനാവരണം
ചെയ്യുന്നത്
?

യു.എസിലെ മേരിലാൻഡ്

 

3) ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് തേജസ്
യുദ്ധവിമാനത്തിന്റെ ഇരട്ട സീറ്റർ പതിപ്പ്
?

തേജസ്  മാർക്ക് 1-

 

 

ഇന്ന്  2023 ഒക്ടോബർ 06 (1198 കന്നി 19)
ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ

📝📝📝📝📝📝📝📝

കലണ്ടർ പ്രകാരം ഒക്ടോബർ 06 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 86 ദിവസങ്ങൾ കൂടിയുണ്ട്.

📝📝📝📝📝📝📝📝

 

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻

♾️♾️♾️♾️♾️♾️♾️♾️

 

💠ലോക പുഞ്ചിരി ദിനം

 

💠ലോക കോളേജ് റേഡിയോ ദിനം

 

💠ലോക സെറിബ്രൽ പാൾസി ദിനം

 

💠പ്ലൈഡർഡേ

 

💠നിർമ്മാണ ദിനം

 

💠കം ആന്റ് ടേക്ക് ഇറ്റ് ഡേ

 

💠കുട്ടികളുടെ സംഗീത ദിനം

 

💠വെളുത്തുള്ളി പ്രേമികളുടെ ദിനം

 

💠ജാക്കി മേയർ പുനരധിവാസ ദിനം

 

💠ദേശീയ പിഎ ദിനം

 

💠ദേശീയ ബാഡ്ജർ ദിനം

 

💠ദേശീയ പരിശീലക ദിനം

 

💠ദേശീയ വൈവിധ്യ ദിനം

 

💠ദേശീയ പ്ലസ് സൈസ് അഭിനന്ദന ദിനം

 

💠ശിശുദിനം (സിംഗപ്പൂർ)

 

💠അധ്യാപക ദിനം (ശ്രീലങ്ക)

 

💠വിദ്യാഭ്യാസ ദിനം (കിരിബതി)

 

💠സായുധ സേനാ ദിനം (ഈജിപ്ത്)

 

💠ദേശീയ ഡെനിം ദിനം (യുഎസ്എ)

 

💠ദേശീയ നൂഡിൽ ദിനം (യുഎസ്എ)

 

💠ആർക്കൈവിസ്റ്റ് ദിനം (ബെലാറസ്)

 

💠ടിഷ്രെൻ വിമോചന ദിനം (സിറിയ)

 

💠വെറ്ററിനറി മെഡിസിൻ ദിനം (ഇറാൻ)

 

💠അക്കൗണ്ടന്റ് ദിനം (കസാക്കിസ്ഥാൻ)

 

💠ദേശീയ ബാഡ്ജർ ദിനം (യുണൈറ്റഡ് കിംഗ്ഡം)

 

💠ദേശീയ ജർമ്മൻ അമേരിക്കൻ ദിനം (യുഎസ്എ)

 

💠പ്രതിരോധ വ്യവസായ തൊഴിലാളി ദിനം (കസാക്കിസ്ഥാൻ)

 

🌐ചരിത്ര സംഭവങ്ങൾ🌐  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️♾️

 

🌐1891 – ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.

 

🌐1889 – തോമസ് ആൽവാ എഡിസൺ 
ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.

 

🌐1927 – ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ
പ്രദർശിപ്പിക്കപ്പെടുന്നു.

 

🌐1948 – 18 ലക്ഷം വർഷം പഴക്കമുള്ള ആദിമ മനുഷ്യൻറെ തലയോട് വിക്ടോറിയ
തടാകത്തിലെ റുസിങാ ദ്വീപിൽ കണ്ടെത്തി.

 

🌐1973 – 25 ദിവസം നീണ്ടുനിന്ന അറബ്- ഇസ്രായേൽ യുദ്ധമായ യോം കീപ്പർ
യുദ്ധം തുടങ്ങി.

 

🌐1978 – ഇറാനിലെ മത നേതാവായിരുന്ന അയത്തുള്ള ഖൊമേനിയ്ക്ക് ഫ്രാൻസ്
അഭയം കൊടുത്തു.

 

🌐1981 – സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ള അൻവർ
സാദത്തിനെ കെയ്റോയിൽ കൊലപ്പെടുത്തി.

 

🌐1995 – ബെല്ലറോഫോൺ എന്ന ഗ്രഹം 
കണ്ടെത്തി.

 

🌐2006 – മൂന്നാർ,രാജമല പ്രദേശങ്ങൾ
നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കപ്പെട്ടു.

 

🌐2010 – സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കു
വെക്കുന്നന്നതിനായി സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ ഇൻസ്റ്റാഗ്രാമി ന്റെ
ആദ്യ പതിപ്പ് പുറത്തിറങ്ങി.

 

🌐2017 – ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് ന്യൂഡൽഹിയിൽ  തുടക്കം.

 

🌹ജന്മദിനങ്ങൾ🌹 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

🌹അബ്ദുൾ ഹക്കു – ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള
ബ്ലാസ്റ്റേഴ്സിനായി ഡിഫെൻഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ  കളിക്കാരനാണ് അബ്ദുൾ ഹക്കു നെടിയോടത്ത്. (ജനനം
1994 ഒക്ടോബർ 6 )

 

🌹ഏണസ്റ്റോ ലെക്ലോ – അർജന്റീനിയൻ ചിന്തകനായിരുന്നു ഏണസ്റ്റോ
ലെക് ളോ.(ജ:
6 ഒക്ടോ:1935 – മ: 13 ഏപ്രിൽ 2014)പോസ്റ്റ്
മാർക്സിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ലെക്ലോ ബ്യൂണസ് ഐറിസിലെ
സർവ്വകലാശാലയിൽ നിന്നും ബിരുദവും ഇംഗ്ലണ്ടിലെ എസ്സെക്സ് സർവ്വകലാശാലയിൽ നിന്നു
1977ൽ ഡോക്ടർ ബിരുദവും കരസ്ഥമാക്കി.

 

🌹കലാമണ്ഡലം ഹൈദരാലി –

പ്രസിദ്ധനായ
കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (
1946 ഒക്ടോബർ 6 – 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ
കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം.

 

🌹കൃഷ്ണാദിയാശാൻ – ദളിതരുടെ സാമൂഹ്യോന്നമനത്തിനായി
പ്രവർത്തിച്ച നവോത്ഥാന നായകനാണ് കൃഷ്ണാദിയാശാൻ എന്നറിയപ്പെട്ടിരുന്ന കൃഷ്ണേതി.
കൊച്ചി പുലയ മഹാസഭ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി

 

🌹കെ. ജയകുമാർ – കവി, ഗാനരചയിതാവ്, വിവർത്തകൻ,
ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ
ഐ.എ.എസ്.  ഉദ്യോഗസ്ഥനാണ് കെ. ജയകുമാർ

 

🌹കെ.എം. തരകൻ – മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും
നിരൂപകനുമായിരുന്നു ഡോ.കെ.എം. തരകൻ (
1930 ഒക്ടോബർ 6 – 2003 ജൂലൈ 15).
1975-ലെ കേരള സാഹിത്യ അക്കാദമി
പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

 

🌹ജിതിൻ റാം മഞ്ജി – ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ
നേതാവായ ജിതൻ റാം മാൻഝി ബിഹാറിന്റെ 
ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായിരുന്നു. (ജനനം :
6 ഒക്ടോബർ 1944). നിതീഷ് കുമാർ 
മന്ത്രി സഭയിലെ പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

 

🌹ജോസഫ് കളത്തിപ്പറമ്പിൽ – ലത്തീൻ കത്തോലിക്ക സഭയുടെ വരാപ്പുഴ
അതിരൂപതാ മെത്രാപ്പോലീത്തയാണ് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പരമ്പിൽ.
മാർപ്പാപ്പായുടെ കാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ
സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

🌹ടി.എൻ. കൃഷ്ണൻ – പ്രമുഖനായ വയലിൻ വിദ്വാനാണ് തൃപ്പൂണിത്തുറ
നാരായണയ്യർ കൃഷ്ണൻ  എന്ന പ്രൊഫ. ടി.എൻ.
കൃഷ്ണൻ (ജനനം:
6 ഒക്ടോബർ 1928).
ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ വയലിൻ ത്രയങ്ങൾഎന്ന് അറിയപ്പെടുന്നു.

 

🌹ടി.പി. സുകുമാരൻ – പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക
പ്രവർത്തകനുമായിരുന്നു ഡോ.ടി.പി. സുകുമാരൻ (
6 ഒക്ടോബർ 1934 – 7 ജൂലൈ 1996). നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം
തെളിയിച്ചിരുന്നു.
1986ലെ നാടകത്തിനുള്ള
കേരള സാഹിത്യ അക്കാദമി പുരസ്കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു.

 

🌹ഭീമൻ രഘു – മലയാളചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനാണ് ഭീമൻ
രഘു(ജനനം:
6 ഒക്ടോബർ 1953). ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ
നിന്നാണ് അദ്ദേഹത്തിനു
ഭീമൻ രഘു
എന്ന പേരു വന്നത്.

 

🌹മേഘനാഥ് സാഹ – ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു
മേഘനാഥ് സാഹ (ഒക്ടോബർ
6, 1893 – ഫെബ്രുവരി 16,
1956).

 

🌹റിക്കാർദോ ജാക്കോണി – 1931ഒക്ടോബർ 6 തീയതി
ഇറ്റലിയിലാണ് റിക്കാർദോ ജാക്കോണിയുടെ ജനനം.
1954-ൽ മിലാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറൽ ബിരുദം
നേടി.കോസ്മിക് വികിരണങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിനു താല്പര്യം.പഠനം
തുടർന്ന അദ്ദേഹം തുടർ ഗവേഷണങ്ങളിലെർപ്പെട്ടത് പ്രിൻസ്ടൻ യൂണിവേഴ്സിറ്റിയിൽ
ആയിരുന്നു.
2002ൽ ഫിസിക്സ്ൽ നോബൽസമ്മാനം
ഇദേഹത്തിന് ലഭിച്ചു.

 

🌹റോബർട്ട് ലാംഗ്ലൻഡ്സ് – ഒരു അമേരിക്കൻ-കനേഡിയൻ  ഗണിതശാസ്ത്രജ്ഞനാണ് റോബർട്ട് ഫെലാൻ ലാംഗ്ലൻഡ്സ്
( ജനനം ഒക്ടോബർ
6, 1936).

 

🌹ലിയു യാങ് – ഒരു ചൈനീസ് യുദ്ധവിമാന പൈലറ്റും ബഹിരാകാശ
സഞ്ചാരിയുമാണ് മേജർ ലിയു യാങ്

 

🌹വിനോദ് ഖന്ന – ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം
രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന (ജനനം:
6 ഒക്ടോബർ, 1946 മരണം : 27 ഏപ്രിൽ,
2017 ).

 

🌹ഷിറിൻ ഷർമിൻ ചൗധരി – ബംഗ്ലാദേശിന്റെ വനിതാ-ശിശുക്ഷേമ
മന്ത്രിയാണ് ഷിറിൻ ഷർമിൻ ചൗധരി (
6 ഒക്ടോബർ 1966).
ബംഗ്ലാദേശ് ചരിത്രത്തിലെ ആദ്യ വനിതാ
സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാൻ അവാമി ലീഗ് 
നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

  

🌹സിബിരാജ് – ഇന്ത്യൻ ചലച്ചിത്രനടനായ സത്യരാജിന്റെ  മകനും, നടനുമാണ് സിബിരാജ്

 

🌹സുകുമാരി – പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ
ചലച്ചിത്ര നടിയായിരുന്നു സുകുമാരി (
1940 ഒക്ടോബർ 6– 2013 മാർച്ച് 26).

 

🌷സ്മരണകൾ🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

🌷ആൽഫ്രെഡ് ലോർഡ് ടെനിസൺ – ഒരു ഇംഗ്ലീഷ് കവിയാണ് ആൽഫ്രെഡ്
ലോർഡ് ടെനിസൺ

 

🌷ഗുരു ഹർ റായി – ഗുരു ഹർ റായി16 January 1630 – 6
October 1661).സിഖ് ഗുരു പരമ്പരയിലെ
ഏഴാമത്തെ ഗുരു.പിതാമഹനും ആറാം ഗുരുവും ആയിരുന്ന ഹർ ഗോബിന്ദിന്റെ നിര്യാണത്തെ
തുടർന്നാണ് സ്ഥാനാരോഹണം.

🌷അൻവർ സാദാത്ത് – ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന
മുഹമ്മദ് അൻവർ അൽ സാദത്ത്

 

🌷വി.കെ. കൃഷ്ണമേനോൻ – ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന
വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ.

 

🌷പി.ആർ. ശിവൻ – കേരളത്തിലെ അഞ്ചാമത്തേയും ആറാമത്തേയും
നിയമസഭകളിലെ സി.പി.ഐ.എം അംഗമായിരുന്നു ശ്രീ. പി.ആർ. ശിവൻ(
22 ജൂലൈ 1937 – 6 ഒക്ടോബർ 2010)

 

🌷ഹെയ്സ്നം കനൈലാൽ – പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും
സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (
17 January 1941 – 6 October 2016).


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉