Uncategorized

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് ; ഫുൾ എ+ നേടിയവർക്ക് അവസരം

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകൾ

  • വിദ്യാർത്ഥി ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ടവനാകണം.
  • വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
  • വിദ്യാർത്ഥി 2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു തുല്യപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയിരിക്കണം.
  • ബിരുദതലത്തിൽ 80% മാർക് നേടിയിരിക്കണം.
  • ബിരുദാനന്തരതലത്തിൽ 75% നേടിയിരിക്കണം.

അപേക്ഷിക്കേണ്ട രീതി
www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഡിസംബർ 18

സ്കോളർഷിപ്പ് തുക
  • SSLC, പ്ലസ്ടു കഴിഞ്ഞവർക്ക് 10,000 രൂപ.
  • ബിരുദതലത്തിൽ 15,000 രൂപ.
  • ബിരുദാനന്തരതലത്തിൽ 15,000 രൂപ.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് മുൻഗണന നൽകും. ഈ സ്കോളർഷിപ്പ് പദ്ധതി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാൻ സഹായകരമാകും. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക.

ഫോൺ: 0471 2300524, 
directormwd@kerala.gov.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉