SCHOLARSHIP

ഒഇസി പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്: ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒബിസി (എച്ച്) വിഭാഗ വിദ്യാർത്ഥികൾക്കുള്ള അവസര

കേരള പിന്നാക്കവിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഒഇസി പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം, സംസ്ഥാനത്തിനു പുറത്ത് ഐഐടി, ഐഐ.എം, ഐ.ഐ.എ എസ സി അടക്കം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഒബിസി (എച്ച്) വിഭാഗ വിദ്യാർത്ഥികൾക്ക് 100% കേന്ദ്രസഹായം ലഭിക്കും.

യോഗ്യതകൾ

  • വിദ്യാർത്ഥി OEC, ഒബിസി (എച്ച്) വിഭാഗത്തിൽപ്പെട്ടവനാകണം.
  • OEC വിഭാഗകാർക്ക്  വരുമാന പരിധിയില്ല.  OEC സമാനമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന 30 സമുദായങ്ങളിൽ പെട്ടവരുടെ കുടുംബ വാർഷികവരുമാനം 6  ലക്ഷം കവിയരുത്
  • വിദ്യാർത്ഥി 2023-24 വർഷത്തേക്ക് ഐഐടി, ഐഐ.എം, ഐ.ഐ.എ എസ സി അടക്കം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കണം.

അപേക്ഷിക്കേണ്ട രീതി

  • www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
  • അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 15

സ്കോളർഷിപ്പ് തുക

  • ട്യൂഷൻഫീയും മറ്റു ഫീസും 10 ലക്ഷം രൂപ വരെ.

ഈ സ്കോളർഷിപ്പ് പദ്ധതി ഒബിസി (എച്ച്) വിഭാഗ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാൻ സഹായകരമാകും. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉