EDUCATION

മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.ബി.എ പ്രവേശനം

 

രാജ്യത്തെ പ്രശസ്തമായ എൻ.ഐ.ടികളിൽ ഒന്നായ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എൻ.എൻ.ഐ.ടി) 2024-25 വർഷത്തെ മുഴുവൻ സമയ എം.ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമിൽ ആകെ 77 സീറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്

യോഗ്യത:
  • ഏതെങ്കിലും വിഷയത്തിൽ 60% മാർക്ക് (6.5 സി.ജി.പി.എ/സി.പി.ഐ) നേടിയ ബിരുദം
  • അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം
 
പ്രവേശന പരീക്ഷ:
ഐ.ഐ.എം കാറ്റ്, സിമാറ്റ്, എക്സാറ്റ്, മാറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നേടിയ സ്കോർ അപേക്ഷിക്കുന്നവർക്ക് നിർബന്ധമാണ്

തിരഞ്ഞെടുപ്പ് രീതി:

  • യോഗ്യതാ പരീക്ഷയുടെ മാർക്ക്, അക്കാദമിക് യോഗ്യത, ജോലി പരിചയം, ഗ്രൂപ്പ് ഡിസ്കഷൻ & പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷാ നടപടിക്രമങ്ങൾ:

  • അപേക്ഷ ഓൺലൈനായി http://www.mnnit.ac.in/ സമർപ്പിക്കണം.
  • അപേക്ഷാ ഫീസ്: ഓൺലൈനായി അടയ്ക്കണം (ജനറൽ/ഒ.ബി.സി -1200 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി – 600 രൂപ).
  • പൂരിപ്പിച്ച അപേക്ഷാ ഫോറവും ഫീസ് അടച്ചതിന്റെ രസീറ്റും സഹിതമുള്ള ആവശ്യമായ രേഖകൾ ‘ദി ഹെഡ്, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എം.എൻ.എൻ.ഐ.ടി അലഹബാദ്, പ്രയാഗ്രാജ്, ഉത്തർപ്രദേശ്- 211004’ എന്ന വിലാസത്തിൽ ജൂൺ 11, 2024ന് വൈകുന്നേരം 5.30 നകം എത്തുന്ന രീതിയിൽ അയക്കണം

കൂടുതൽ വിവരങ്ങൾക്ക്:
വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനും : https://academics.mnnit.ac.in/fresh_mba/
 
അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജൂൺ 11

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉