CAREER

VSSCയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം! പ്രതിമാസം ₹37,000 മുതൽ; അപേക്ഷ ഏപ്രിൽ 2 വരെ



ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ (SPL) ജൂനിയർ റിസർച്ച് ഫെലോ (JRF) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. . ഇത് യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ISRO-യിൽ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണ്.


🏆 ഹൈലൈറ്റ്സ്

  • സംഘടന: വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), ISRO

  • പദവി: ജൂനിയർ റിസർച്ച് ഫെലോ (JRF)

  • ശമ്പളം: ₹37,000/മാസം (2 വർഷത്തിന് ശേഷം ₹42,000 + വീട്ടുവാടക)

  • കോൺട്രാക്ട്: 1 വർഷം (മെക്സ് 5 വർഷം വരെ നീട്ടാം)

  • ലൊക്കേഷൻ: SPL, തിരുവനന്തപുരം

  • അവസാന തീയതി: ഏപ്രിൽ 2, 2025



തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഓരോ വർഷത്തെയും റിവ്യൂ അടിസ്ഥാനമാക്കി പുതുക്കി പരമാവധി അഞ്ചുവർഷം വരെ നീട്ടാം. തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യം കോഴ്സ് വർക്ക് പൂർത്തിയാക്കണം. തുടർന്ന് എസ്.പി.എൽ സീനിയർ ഫാക്കൽട്ടിയുടെ മേൽനോട്ടത്തിൽ പിഎച്ച്.ഡിക്ക് പ്രവർത്തിക്കണം.

📌 യോഗ്യത (Eligibility)


1. വിദ്യാഭ്യാസം

  • ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/സ്പേസ് സയൻസിൽ MSc (65% മാർക്ക് അല്ലെങ്കിൽ 6.84 CGPA).
  • മെറ്റിയോറോളജി/പ്ലാനറ്ററി സയൻസിൽ MTech/MA (60% മാർക്ക് അല്ലെങ്കിൽ 6.5 CGPA).
  • GATE/CSIR-UGC NET/JEST യോഗ്യത ഉള്ളവർ  

2. പ്രായപരിധി

  • 28 വയസ്സ് (OBC-31, SC/ST-33).
  • ഭിന്നശേഷിക്കാർക്ക് അധിക ഇളവ്.

💰 സാമ്പത്തികാനുകൂല്യങ്ങൾ

  •  സാമ്പത്തികാനുകൂല്യം പ്രതിമാസം 37,000 രൂപയാണ്. 
  • രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ, റിവ്യൂ കമ്മിറ്റി അംഗീകാരത്തിന് വിധേയമായി സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്) ആയി ഉയർത്തും. 
  • എസ്.ആർ.എഫിന് പ്രതിമാസം 42,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും. 
  • ക്ഷാമബത്ത ഉണ്ടാകില്ല. 
  • ഭാരതത്തിലോ വിദേശത്തോ ശാസ്ത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പങ്കെടുക്കാൻ സാമ്പത്തിക സഹായം ലഭിക്കും. പങ്കെടുക്കുന്ന കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കും. 
  • ചട്ടപ്രകാരമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, അവധി എന്നിവയും ലഭിക്കും.

📝 എങ്ങനെ അപേക്ഷിക്കാം?

  • VSSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “Current Openings” സെക്ഷനിൽ JRF നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
  • ഓൺലൈൻ ഫോം പൂരിപ്പിച്ച് ഏപ്രിൽ 2, 2025 വൈകുന്നേരം 5:00 മണിക്ക് മുമ്പ് സബ്മിറ്റ് ചെയ്യുക.
  • തിരഞ്ഞെടുപ്പ് വി.എസ്.എസ്.സിയിൽ നടത്തുന്ന ഇൻ്റർവ്യൂ അടിസ്ഥാനമാക്കിയാണ്.

🔗 ഔദ്യോഗിക നോട്ടിഫിക്കേഷൻ: Download Here



പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉