UPSC CDS 2025: പ്രതിരോധ സേനയിൽ 453 ഒഴിവുകൾ! ഇന്ന് അവസാന തീയതി!
ഇന്ത്യൻ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമൊരുക്കി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷ 2025-ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിലും ഈ റിക്രൂട്ട്മെൻ്റ് വഴി ഒഴിവുകൾ വരുന്നുണ്ട്. പുരുഷന്മാർക്ക് പുറമെ സ്ത്രീകൾക്കും ഈ റിക്രൂട്ട്മെൻ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: 2025 ജൂൺ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കുക.
ജോബ് വിവരങ്ങൾ:
- ബോർഡ്: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: 11/2025.CDS-II
- നിയമനം: സ്ഥിരം നിയമനം
- ആകെ ഒഴിവുകൾ: 453
- തസ്തിക: കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2025.05.28
- അവസാന തീയതി: 2025 ജൂൺ 20
ഒഴിവുകളുടെ വിശദാംശങ്ങൾ (Vacancy Details)
UPSC പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ, 2025-ന് ഏകദേശം 453 ഒഴിവുകളുണ്ട്. വിവിധ അക്കാദമികളിലെ ഒഴിവുകൾ താഴെ നൽകുന്നു:
(NCC ‘C’ സർട്ടിഫിക്കറ്റ് ഉടമകൾക്ക് ഓരോ വിഭാഗത്തിലും സംവരണം ചെയ്ത ഒഴിവുകൾ ഉൾപ്പെടെയുള്ളതാണ് മുകളിൽ നൽകിയിരിക്കുന്നത്.)
പ്രായപരിധി (Age Limit Details)
- ഇന്ത്യൻ മിലിറ്ററി അക്കാദമി (IMA): അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
- ഇന്ത്യൻ നേവൽ അക്കാദമി (INA): അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
- എയർഫോഴ്സ് അക്കാദമി (AFA): 2026 ജൂലൈ 1-ന് 20 മുതൽ 24 വയസ്സ് വരെ. (അതായത്, 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം). DGCA (ഇന്ത്യ) നൽകുന്ന സാധുവായ വാണിജ്യ പൈലറ്റ് ലൈസൻസ് കൈവശമുള്ള അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 26 വയസ്സാണ്. (അതായത്, 2000 ജൂലൈ 2- നും 2006 ജൂലൈ 1- നും ഇടയിൽ ജനിച്ചവരായിരിക്കണം).
- ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA) – SSC (പുരുഷൻ): അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
- ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA) – SSC (സ്ത്രീ): അവിവാഹിതരായ വനിതാ ഉദ്യോഗാർത്ഥികൾ 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യതകൾ (Educational Qualifications)
- ഇന്ത്യൻ മിലിറ്ററി അക്കാദമി & ഓഫീസർ ട്രെയിനിംഗ് അക്കാദമി ചെന്നൈ: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം.
- ഇന്ത്യൻ നേവൽ അക്കാദമി: അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം.
- എയർഫോഴ്സ് അക്കാദമി: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (10, +2 തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം.
ശമ്പള വിവരങ്ങൾ (Salary Details)
ഇന്ത്യൻ സൈന്യത്തിൽ വിവിധ റാങ്കുകൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു:
അപേക്ഷാ ഫീസ് (Application Fees)
- അപേക്ഷാ ഫീസ് 200 രൂപയാണ്.
- പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
- ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇൻ്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം.
- അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
എങ്ങനെ അപേക്ഷിക്കാം (How to Apply for UPSC CDS Recruitment 2025)?
- യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷിക്കണം.
- അപേക്ഷാ ഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് നൽകുക.
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില് ഓഫീസര്; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
