SCHOLARSHIP

ഡിഗ്രി (FYUG) വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ


പരീക്ഷകളിലും പഠനങ്ങളിലും ഉയർന്ന വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്സ ഹായകമാകുന്ന നിരവധി സ്കോളർഷിപ്പ് പദ്ധതികൾ ലഭ്യമാണ്. നിലവിൽ അപേക്ഷിക്കാവുന്ന പ്രധാന സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു.


നിലവിൽ അപേക്ഷിക്കാൻ കഴിയുന്ന സർക്കാർ സ്കോളർഷിപ്പുകൾ:


1. ഇൻസ്പയർ SHE : 
സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രതി വർഷം 60,000 രൂപ സ്കോളർഷിപ്പും, 20,000 രൂപ മെന്റർഷിപ്പ് ഗ്രാന്റ് ഉൾപ്പെടെ 4 ലക്ഷം രൂപ. വരുമാന പരിധിയില്ല.നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല.

2. ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്: 
കേരളത്തിൽ ഡിഗ്രി / പിജി  ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷം 12000,രണ്ടാം വർഷം 18000, മൂന്നാം വർഷം 24000, നാലാം വർഷം / പിജി ഒന്നാം വർഷം 40000,പിജി രണ്ടാം വർഷം 60000 എന്നിങ്ങനെ 1,54,000 രൂപ ലഭിക്കുന്നു. വരുമാന പരിധിയില്ല.നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല.

3. പ്രതിഭ സ്കോളർഷിപ്പ് : 
സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന്റെ അതെ നിരക്കിൽ ലഭിക്കുന്ന സ്കോളർഷിപ്പ്. വരുമാന പരിധിയില്ല.നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല.

4. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് : 
4.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് 3 വർഷം 12,000 രൂപ വീതവും 20,000 PG പഠനത്തിനും ഉൾപ്പെടെ 76,000 രൂപ സ്കോളർഷിപ്പ്.ഒക്ടോബർ 31 വരെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ അപേക്ഷിക്കാവുന്നതാണ്.

5. ഇ ഗ്രാന്റ്സ് (പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ) : 
എല്ലാ SC, ST, OEC വിദ്യാർത്ഥികൾക്കും 6 ലക്ഷം രൂപ വാർഷിക വരുമാനമുള്ള OBC H വിദ്യാർത്ഥികൾക്കും  1 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC, General വിഭാഗം വിദ്യാർത്ഥികൾക്കും ലഭിക്കുന്ന സ്കോളർഷിപ്പ്.SC, ST, General വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. OBC, OEC, OBC(H) കുട്ടികൾക്ക് സെപ്റ്റംബർ 15 മുതൽ അപേക്ഷിക്കാവുന്നതാണ്.

6. CH മുഹമ്മദ് കോയ സ്കോളർഷിപ്പ് : 
കേരളത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺ കുട്ടികൾക്ക് ഡിഗ്രി പഠനത്തിന്  ഡേ സ്കോളർസിന് 5,000 രൂപയും ഹോസ്റ്റലർസിന് 13,000 രൂപയും ഓരോ വർഷവും ലഭിക്കുന്നു.അപേക്ഷ ക്ഷണിച്ചിട്ടില്ല.

7. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് : 
കേരളത്തിൽ പഠിക്കുന്ന +2 ഇൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപ സ്കോളർഷിപ്പ്.അപേക്ഷ ക്ഷണിച്ചിട്ടില്ല.

8. സ്നേഹപൂർവ്വം സ്കോളർഷിപ്പ് : 
അനാഥരായ വിദ്യാർത്ഥികൾക്കുള്ള 10,000 രൂപയുടെ സ്കോളർഷിപ്പ്.അപേക്ഷ ക്ഷണിച്ചിട്ടില്ല.

9. വിദ്യാസമുന്നതി സ്കോളർഷിപ്പ് : 
മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട നാല് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 6,000 രൂപയുടെ സ്കോളർഷിപ്പ്.അപേക്ഷ ക്ഷണിച്ചിട്ടില്ല.

10. പോസ്റ്റ് മട്രിക് ഫോർ ഡിസബിൾഡ് : 
ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ്. പ്രതി വർഷം 15,000 രൂപയിൽ അധികം സ്കോളർഷിപ്പ് ലഭിക്കും.ഒക്ടോബർ 31 വരെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ അപേക്ഷിക്കാവുന്നതാണ്.

11. ഭിന്ന ശേഷി സൗഹൃദ സ്കോളർഷിപ്പ് : 
കേരളത്തിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീ ഉൾപ്പെടെ ലഭിക്കുന്ന സ്കോളർഷിപ്പ്.അപേക്ഷ ക്ഷണിച്ചിട്ടില്ല.

12. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് : 
+2 ഇൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 10,000 രൂപയുടെ അവാർഡ്.അപേക്ഷ ക്ഷണിച്ചിട്ടില്ല.

13. സ്പെഷ്യൽ ഇൻസെന്റീവ് SC : 
+2 ഇൽ ഉന്നത വിജയം നേടിയ പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 2500-5000 രൂപയുടെ അവാർഡ്.

14. ഫിഷറീസ് ഇ ഗ്രാന്റ്സ് : 
മത്സ്യബന്ധന തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ്.ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

15. AICTE Saraswati Scholarship : 
BBA, BCA, BMS കോഴ്സുകളിലെ പെൺകുട്ടികൾക്ക്.നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല.

16. Outside State e-grantz: 
കേരളത്തിന് പുറത്ത് പഠിക്കുന്ന SC, OEC വിദ്യാർത്ഥികൾക്കും 6 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC(H) വിദ്യാർത്ഥികൾക്കും 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC, EBC വിദ്യാർത്ഥികൾക്കും ഇപ്പോൾ ഇ ഗ്രാന്റ്സ് മുഖേനെ പോസ്റ്റ് മട്രിക് സ്കോളർഷിപ്പിന്  അപേക്ഷിക്കാവുന്നതാണ്.

17. SC-ST ലാപ്ടോപ് പദ്ധതി: 
BCA, BSc CS, BA Animation, BAMC, BA Travel & Tourism തുടങ്ങിയ 30 ഓളം കോഴ്സുകളിൽ പഠിക്കുന്ന പട്ടിക ജാതി, പട്ടിക വർഗം വിഭാഗം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങുന്നതിനായുള്ള പദ്ധതി. ഇപ്പോൾ egrantz മുഖേനെ അപേക്ഷിക്കാവുന്നതാണ്.

18. വിദ്യാധനം സ്കോളർഷിപ്പ് : 
അച്ഛൻ മരണപെടുകയോ ഉപേക്ഷിക്കുകയോ ശാരീരികമായി തളരുകയോ ചെയ്ത വിദ്യാർത്ഥികൾക്ക്. ഡിസംബർ 15 വരെ അപേക്ഷിക്കാം.

19. വിദ്യാ കിരണം: 
ഭിന്ന ശേഷിയുള്ളവരുടെ മക്കൾക്ക്. ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

20. Top Class Scholarship for Student with Disabilities: 
IIT, NIT, IIIT, IIST, BITS, VIT, IIM, Symbiosis, NLU, AIIMS, Calicut Medical College, Thiruvananthapuram Medical College, ISI, IISc, NIFT, NIMHANS, IISER, IIITMk തുടങ്ങിയ 240 സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

21. PM Yasasvi Top Class 
OBC, EBC, DNT: IIT, NIT, IIIT, IIST, IIM, IIFT, Medical Colleges, NIFT, TISS തുടങ്ങിയ 200 ഇൽ പരം സ്ഥാപനങ്ങളിലെ OBC, EBC, DNT വിദ്യാർത്ഥികൾക്ക്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

22. Top Class for ST: 
പ്രീമിയർ സ്ഥാപനങ്ങളിൽ പഠിക്കുന്ന ST വിദ്യാർത്ഥികൾക്ക്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

23. Top Class SC Scholarship: 
പ്രീമിയർ സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികൾക്ക്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

24. Financial Assistance to wards of Beedi/Cine/IOMC/LSDM Mine Workers: 
ബീഡി തൊഴിലാളികൾ, ഖനി ജീവനക്കാർ തുടങ്ങിയവരുടെ മക്കൾക്ക്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

25. ടീച്ചർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്: 
+2 ഇൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ടീച്ചർമാരുടെ മക്കൾക്ക് ലഭിക്കുന്ന ക്യാഷ് അവാർഡ്. ഇപ്പോൾ അപേക്ഷിക്കാം.

Private Scholarships Available Now🔹*

1. PM Foundation Centres of Excellence Scholarship: Students in selected institutions.

2. Infosys Foundation STEM Stars Scholarship: for girls in STEM Courses

3. Legrand Empowering Scholarship: for Differently Abled girl students

4. DXC Progressing Minds Scholarship: For girls & transgender students in STEM Courses

5. Reliance Foundation UG Scholarship: For UG students

6. HDFC Bank Parivartan ECSS Scholarship

▪️കൂടുതൽ വിവരങ്ങൾക്ക് 👇🏻


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉