ADMISSIONAIIMSEDUCATIONMEDICAL

റായ്പുർ എയിംസിൽ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു!


റായ്പുർ എയിംസിൽ ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് (പി.ഡി.സി.സി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 24-നാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5.

റായ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിവിധ വിഭാഗങ്ങളിൽ ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് (പി.ഡി.സി.സി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 24-ന് നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


◼️ പ്രധാന വിവരങ്ങൾ

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 5

  • എഴുത്തുപരീക്ഷ: 2025 സെപ്റ്റംബർ 24

  • പ്രവേശനം: സ്പോൺസേർഡ്/നോൺ സ്പോൺസേർഡ് സീറ്റുകൾ ലഭ്യമാണ്.


◼️ കോഴ്സുകൾ

  • അനസ്തീസിയോളജി: കാർഡിയാക് അനസ്തീസ്യ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജിക്കൽ അനസ്തീസ്യ, ഒബ്സ്റ്റട്രിക് അനസ്തീസ്യ, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് അനസ്തീസ്യ, ഓങ്കോ-അനസ്തീസ്യ

  • ജനറൽ സർജറി: ബ്രെസ്റ്റ് സർജറി

  • മൈക്രോബയോളജി: ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ

  • ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി: ഹൈ റിസ്ക് പ്രെഗ്നൻസി, ഗൈനക്കോളജിക്കൽ എൻഡോസ്റ്റോപ്പി, ഗൈന ഓങ്കോളജി

  • പീഡിയാട്രിക്സ്: നിയോനാറ്റോളജി, പീഡിയാട്രിക് കാർഡിയാക് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി

  • ഒഫ്താൽമോളജി: മെഡിക്കൽ റെറ്റിന

  • റേഡിയോ ഡയഗ്നോസിസ്: കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ ഇമേജിങ് ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജി

  • എമർജൻസി മെഡിസിൻ: എമർജൻസി കാർഡിയാക് കെയർ, എമർജൻസി മെഡിസിൻ ക്രിട്ടിക്കൽ കെയർ

  • ഹെമറ്റോളജി: ക്ലിനിക്കൽ ഹെമറ്റോളജി


◼️ യോഗ്യത

  • പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിനനുസരിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ/എൻ.എം.സി. അംഗീകരിച്ച സ്പെഷ്യലൈസേഷനിൽ എം.ഡി./എം.എസ്./ഡി.എൻ.ബി. യോഗ്യത ഉണ്ടായിരിക്കണം.

  • 2025 സെപ്റ്റംബർ 30-നകം ആവശ്യമായ യോഗ്യതാ ബിരുദം നേടിയിരിക്കണം.

  • പ്രായപരിധി: 2025 ജൂലൈ 31-ന് 45 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.


◼️ കൂടുതൽ വിവരങ്ങൾക്ക്

  • വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  • അപേക്ഷിക്കേണ്ട ലിങ്ക്: കോഴ്സസ് > പി.ഡി.സി.സി. എന്ന വിഭാഗത്തിൽ ലഭ്യമാണ്.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉