വഴിയൊരുക്കുന്നവൻ: സന്മനസ്സും പ്രവർത്തന മികവും!
നമ്മുടെ ജീവിതത്തിൽ പലപ്പോഴും പ്രതിബന്ധങ്ങൾ ഉണ്ടാകാറുണ്ട്. ആ പ്രതിബന്ധങ്ങളെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതാണ് നമ്മുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നത്. സ്വന്തം കാര്യം മാത്രം നോക്കി വഴിമാറിപ്പോകുന്നവരും, ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ശ്രമിക്കുന്നവരും, എന്നാൽ മറ്റുള്ളവർക്കുകൂടി വഴി സുഗമമാക്കുന്നവരുമുണ്ട്. ഈ മൂന്ന് മനോഭാവങ്ങളെക്കുറിച്ചുള്ള ഒരു കഥ ഇവിടെ പങ്കുവെക്കുന്നു.
വഴിയടച്ച മൺകൂനയും മൂന്ന് ശിഷ്യന്മാരും
ഗുരുകുല പഠനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ തയ്യാറായ മൂന്ന് ശിഷ്യരോട് ഗുരു പറഞ്ഞു: “ഇനി ഒരു പരീക്ഷ കൂടിയുണ്ട്…. അത് പിന്നീടാകാം….” ഗുരുവിൻ്റെ അനുഗ്രഹവും വാങ്ങി മൂന്നുപേരും യാത്രയായി. കുറേ ദൂരം ചെന്നപ്പോൾ വഴി മദ്ധ്യേ മണ്ണിടിഞ്ഞ് കിടക്കുന്നതാണ് അവർ കണ്ടത്.
ഒന്നാമൻ പറഞ്ഞു: “ഇത് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടാണ്….. അതിനാൽ, ഞാൻ വഴി മാറി അപ്പുറത്തുള്ള വഴിയിലൂടെ പോകുകയാണ്…..” രണ്ടാമത്തെയാൾ മൺകൂന ചാടിക്കടന്ന് അപ്പുറത്തെത്താനുള്ള യത്നത്തിലായിരുന്നു. മൂന്നാമത്തെയാൾ പറഞ്ഞു: “ഇതിങ്ങനെ കിടന്നാൽ, രാത്രിയിൽ ഈവഴി വരുന്നവർ വല്ലാതെ കഷ്ടപ്പെടും…. അതിനാൽ, ഞാനീ വഴി സഞ്ചാരയോഗ്യമാക്കാൻ പോകുകയാണ്….”
അപ്പോഴേക്കും ഗുരു അവിടെയെത്തി. മൂന്നാമത്തെ ശിഷ്യനോട് അദ്ദേഹം പറഞ്ഞു: “അവസാന പരീക്ഷയിൽ നീ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ….”
പ്രതിബന്ധങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കുക
വഴി മുടക്കപ്പെടുമ്പോൾ, വഴിമാറി സഞ്ചരിക്കുക എളുപ്പമാണ്. എന്നാൽ, വഴിയൊരുക്കിപ്പോകാൻ ഏറെ പ്രയാസമാകും. വഴി മുടങ്ങുമ്പോൾ തിരിച്ച് പോകാതിരിക്കുന്നതും വേറൊരു വഴി കണ്ടെത്തുന്നതും അഭിനന്ദനാർഹം തന്നെ. അതേസമയം, പുറകേ വരുന്നവർക്കുവേണ്ടിക്കൂടി വഴിയൊരുക്കുന്നതും പാത സഞ്ചാരയോഗ്യമാക്കുന്നതുമാണ് ഏറെ മഹത്തരം. സ്വന്തം കാര്യം നേടാൻ സാമർത്ഥ്യം മതി. എന്നാൽ മറ്റുള്ളവർക്കുകൂടി അത് നേടിക്കൊടുക്കാൻ സന്മനസ്സു വേണം. “സന്മനസ്സുള്ളവർക്ക് സമാധാനം” എന്നാണ് വിശുദ്ധ ലിഖിതം അനുശാസിക്കുന്നത്.
പ്രതിബന്ധങ്ങൾ വരുമ്പോൾ വഴിമാറിപ്പോകുക എന്നതിനേക്കാൾ പ്രതിബന്ധങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ് ഏറെ അഭിലഷണീയം; ആദരണീയം. ഒരു സാഹചര്യത്തിലും നാം വഴിമുടക്കികളാകാനിടയാകരുത്. ആവതും വഴിയൊരുക്കുന്നവർ ആകാനായിരിക്കണം നമ്മുടെ താൽപ്പര്യവും യത്നവും.
വഴിയൊരുക്കുന്നവർ, വഴികാട്ടികൾ
ഈ ശുഭദിനത്തിൽ നമുക്ക് ഒരു കാര്യം ഓർക്കാം: നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം ഉപയോഗിക്കാതെ, അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കാൻ നമുക്ക് ശ്രമിക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.