എസ്.എസ്.എൽ.സി, പ്ലസ് ടു ‘ഫുൾ എ പ്ലസ്’ ജേതാക്കൾക്ക് 10,000 രൂപ; ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന പ്രശസ്തമായ ”പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2025-26”-ലേക്ക് (Prof. Joseph Mundassery Scholarship) അപേക്ഷ ക്ഷണിച്ചു.
2024-25 അദ്ധ്യയന വർഷത്തെ പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർത്ഥികൾക്കാണ് അർഹത. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചവരായിരിക്കണം.
യോഗ്യതയും സ്കോളർഷിപ്പ് തുകയും
എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി: എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ്’ (Full A+) നേടിയവർക്ക് – ₹10,000.
പ്ലസ് ടൂ/വി.എച്ച്.എസ്.ഇ: എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ്’ (Full A+) നേടിയവർക്ക് – ₹10,000.
ബിരുദ തലത്തിൽ: 80% മാർക്ക് നേടിയവർക്ക് – ₹15,000.
ബിരുദാനന്തര ബിരുദം (PG): 75% മാർക്ക് നേടിയവർക്ക് – ₹15,000.
തിരഞ്ഞെടുപ്പ് മാനദണ്ഡം
ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.
ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ (APL) വിഭാഗത്തെയും പരിഗണിക്കുന്നതാണ്.
ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വിദ്യാർത്ഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് (ഏത് കോഴ്സിന്റെ അടിസ്ഥാനത്തിലാണോ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നത്, ആ സ്ഥാപനത്തിൽ) സമർപ്പിക്കണം.
അവസാന തീയതി: 2025 ജനുവരി 9.
കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2302090.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.