സി.എ ഫൗണ്ടേഷന് കോഴ്സിലേക്ക് ഇനി പത്താം ക്ലാസ്സുകാര്ക്കും പ്രവേശനം
ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം നേടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)
- ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിലെ പ്രവേശനത്തിനായുള്ള മാനദണ്ഡം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതോടെയാണിത് സാധ്യമായത്.
- പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുകയെന്നും 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളുവെന്നും ഐ.സി.എ.ഐ വ്യക്തമാക്കി
Q
(adsbygoogle = window.adsbygoogle || []).push({});
1988-ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷൻസിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്ക് കോഴ്സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത പറഞ്ഞു.
- 12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം.
കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ളതിനെക്കാൾ ആറുമാസം മുൻപേ ജോലിയിൽ പ്രവേശിക്കാൻ പുതിയ ഭേദഗതി വഴി വിദ്യാർഥികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ
Q
(adsbygoogle = window.adsbygoogle || []).push({});
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026



