EDUCATIONEXAM

INI CET 2020: എയിംസ്, ജിപ്മര് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

INI-CET-2021

ഡല്ഹി ഓള് ഇന്ത്യ  ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് – ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല് ഇംപോര്ട്ടന്സ് കമ്പൈന്ഡ് എന്ട്രന്സ് ടെസ്റ്റിന്റെ (INI-CET 2021) ജനുവരി സെഷനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 

  • എയിംസ്, ജിപ്മര് ഉള്പ്പടെുള്ള കോളേജുകളിലേക്കുള്ള മെഡിക്കല് പി.ജി പ്രവേശന പരീക്ഷയാണ് INI CET 2021
  • ജിപ്മര്, ചണ്ഡീഗഡ് പി.ജി.ഐ.എം.ഇ.ആര്, ബംഗളൂരു നിംഹാന്സ് എന്നിവീടങ്ങളിലേക്കുള്ള മെഡിക്കല് പി.ജി പ്രവേശനത്തിനും ഈ പരീക്ഷയെഴുതണം. 
  • രജിസ്ട്രേഷനായി aiimsexams.org എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക. 

  • എം.എസ്, എം.ഡി, എം.സിഎച്ച്, ഡി.എം, എം.ഡി.എസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം INI CET പരീക്ഷയിലൂടെയാണ് നടത്തുന്നത്. 
  • നവംബര് 20നാണ് പരീക്ഷ.  
  • ഡല്ഹി എയിംസാണ് പരീക്ഷ നടത്തുന്നത്. 
  • സെപ്റ്റംബര് 29 മുതല് ഒക്ടോബര് 12 വരെയാണ് രജിസ്ട്രേഷന് നടത്താനുള്ള സമയം. 

 പ്രധാന തീയതികൾ

  • 29-സെപ്റ്റംബർ -2020:  പ്രാഥമിക രജിസ്ട്രേഷൻ ആരംഭിച്ചു
  • 12-ഒക്ടോബർ -2020:  പ്രാഥമിക രജിസ്ട്രേഷന് അവസാന തീയതി
  • 14-ഒക്ടോബർ  മുതൽ 17-ഒക്ടോബർ -2020 വരെ: അപേക്ഷ തിരുത്താനുള്ള  സമയം 
  • 19-ഒക്ടോബർ -2020 : പ്രാഥമിക  രജിസ്ട്രേഷന്റെ കൺഫർമേഷൻ 
  • 06 ഒക്ടോബർമുതൽ 26 വരെ: അന്തിമ രജിസ്ട്രേഷൻ
  • 20-നവംബർ -2020 : പരീക്ഷാ ദിവസം

പുതുച്ചേരി ജിപ്മര്, ചണ്ഡീഗഡ് PGIMER, ബംഗളൂരു നിംഹാന്സ് എന്നീവിടങ്ങളിലേക്കും ഡല്ഹി, ഭോപ്പാല്, ഭുവനേശ്വര്, ജോധ്പൂര്, നാഗ്പൂര്, പാറ്റ്ന, റായ്പൂര്, റിഷികേശ് എന്നീവിടങ്ങളിലെ എയിംസുകളിലേക്കുള്ള പ്രവേശനവും INI CET പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും.

Online Registration 

Instructions 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉