ADMISSIONEDUCATION

ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു



ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു 


സ്ഥാപനങ്ങൾ 

  • 1, ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, തൈക്കാട്, തിരുവനന്തപുരം
  • 2. ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, തലയോലപ്പറമ്പ്, കോട്ടയം
  • 3. ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്
  • 4, ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, കാസർഗോഡ്


സീറ്റുകൾ 

  • ആകെ സീറ്റുകളുടെ എണ്ണം 130
  • 65% മെറിറ്റടിസ്ഥാനത്തിലും 35% സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും 

പ്രായം 

  • അപേക്ഷകർക്ക് 2021 ഡിസംർ 31ന്   17 വയസ് തികഞ്ഞിരിക്കേണ്ടതും, 30 വയസ്സ് കവിയാൻ പാടില്ലാത്തതുമാകുന്നു. 
  • പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് 3 വയസ്സും പട്ടികജാതിപട്ടികവർഗ്ഗക്കാർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാവുന്നതാണ്.


അപേക്ഷകർ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം,

ആശാവർക്കേഴ്സിന് 2 സീറ്റുകളും പാരാമിലിറ്ററി/എക്സാരാമിലിറ്ററി സർവ്വീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.


അപേക്ഷാഫീസ് 

  • പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75/- രൂപ
  • ജനറൽ വിഭാഗത്തിന് 200/- രൂപ

 

അപേക്ഷിക്കേണ്ട വിധം 

പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം 14.09.2021 വൈകുന്നേരം വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റർ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.


വിശദവിവരങ്ങൾക്ക്  ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ആഫീസ്, മേൽസൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് 


Important  Links


📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉