പ്ലസ് വണ്‍ പരീക്ഷ അടുത്ത അക്കാദമിക വര്‍ഷത്തേക്ക് നീളാൻ സാധ്യത
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും.
🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന.
പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശിപാര്‍ശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.
എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്പ് എസ്.സി.ഇ.ആര്.ടി തയാറാക്കി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഏപ്രില്‍ 22നും മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്.
അധ്യാപകര്‍ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും.
ഏപ്രില്‍ അവസാനം പ്ലസ് ടു മൂല്യനിര്‍ണയ ക്യാമ്ബുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും.
ഇതും പ്ലസ് വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാകും.
നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും.
മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം.
മാര്‍ച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മേയില്‍ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ആലോചന.
എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകള്‍ക്ക് 60 ശതമാനം പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും ഇതില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപ്പര്‍ പാറ്റേണും നിശ്ചയിച്ചത്.
ഇതേരീതിയില്‍ തന്നെയാണ് പ്ലസ് വണ്‍ കരട് ഫോക്കസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.
ഒരു അധ്യയന വര്‍ഷം ഒന്നിലധികം പൊതുപരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികളില്‍ അമിത സമ്മര്‍ദത്തിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേയിലെങ്കിലും പ്ലസ് വണ്‍ പരീക്ഷ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ജൂണിലേക്ക് പരീക്ഷ നീളുന്നത് പ്ലസ് ടു അധ്യയനം വൈകാനും ഇടയാക്കും.
മേയില്‍ പരീക്ഷ നടത്തണമെങ്കില്‍ ചോദ്യപേപ്പര്‍ തയാറാക്കല്‍ ഉള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ ഫെബ്രുവരി ആദ്യം തുടങ്ങണം.
സര്‍ക്കാര്‍ തീരുമാനം വൈകിയ സാഹചര്യത്തില്‍ ഇനി മേയില്‍ പരീക്ഷ നടത്താനാകില്ലെന്നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം പറയുന്നത്.
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
