പൊതുവിദ്യാലയങ്ങൾക്ക് ഗ്രേഡിങ് വരുന്നു
📱Join WhatsApp Group https://bn1.short.gy/CareerLokam
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി.
ഗ്രേഡിങ്ങിനുള്ള മാനദണ്ഡങ്ങൾ എസ്സിഇആർടി നിർണയിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ ഉത്തരവിട്ട നടപടികൾ അടുത്ത അധ്യയന വർഷം നടപ്പാക്കും.
പ്രിൻസിപ്പൽമാർ പഠിപ്പിക്കേണ്ട പീരിയഡുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടിയാകും സ്വീകരിക്കുക- മന്ത്രി അറിയിച്ചു.
