EDUCATION

കണ്ണൂർ സർവ്വകലാശാല: 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പി.ജി പ്രവേശനം – അപേക്ഷ ക്ഷണിച്ചു!

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ്)  പി.ജി കോഴ്സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി: 2024 ജൂൺ 30

യോഗ്യത 
കണ്ണൂർ സർവകലാശാലയിൽ നിന്നോ മറ്റൊരു അംഗീകൃത സർവകലാശാലയിൽ നിന്നോ ബിരുദം നേടിയിരിക്കണം.

അപേക്ഷാ രീതി:
കണ്ണൂർ സർവ്വകലാശാലയുടെ ഏകജാലക സംവിധാന വെബ്സൈറ്റ് സന്ദർശിക്കുക: https://www.kannuruniversity.ac.in/
ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും അപേക്ഷാ ഫോം പൂരിപ്പിക്കുകയും ചെയ്യുക.
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.

രജിസ്ട്രേഷൻ ഫീസ്:
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്: 600 രൂപ (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 300 രൂപ)
ഫീസ് സബ്മിഷൻ SBI epay വഴി.
ഡി.ഡി, ചെക്ക്, മറ്റ് പണമിടപാടുകൾ സ്വീകരിക്കുന്നില്ല.
സെൽഫ് ഫിനാൻസിംഗ് കോളേജുകൾ/ഗവ. എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.

പ്രധാന കാര്യങ്ങൾ:
  • എല്ലാ വിദ്യാർത്ഥികളും (കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട എന്നിവ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം.
  • കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സഹിതം പ്രത്യേകം അപേക്ഷ സമർപ്പിക്കണം
  • കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
  • സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും.
  • ഓപ്ഷൻ നൽകിയ കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം.
  • അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾക്ക് രണ്ടാം അലോട്ട്മെൻറിന് ശേഷം അലോട്ട്മെൻറ് മെമ്മോ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും.
  • അലോട്ട്മെൻറ് ലഭിച്ചാൽ നിശ്ചിത തീയ്യതിക്കുള്ളിൽ സർവകലാശാല ഫീസ് നിർബന്ധമായും അടയ്ക്കണം.
  • വെയ്റ്റേജ് സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
  • വിദ്യാർത്ഥികൾക്ക് കോളേജുകളെ സംബന്ധിച്ച വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം) അതാത് കോളേജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
  • ഓപ്ഷൻ നൽകിയ കോളേജുകളിൽ അലോട്ട്മെൻറ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം.
  • ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉