Trending

Merit Cum Means [BPL] Scholarship



കേരള സർക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് നൽകുന്ന 5000 രൂപയുടെ സ്കോളർഷിപിന് അപേക്ഷ ക്ഷണിച്ചു  

🔳 ആർക്കൊക്കെ അപേക്ഷിക്കാം

▪ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ബിപിഎൽ കാർഡ് ഉള്ള വിദ്യാർത്ഥികൾ
▪പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.

🔳 സ്കോളർഷിപ്പ് തുക
ഓരോ വിദ്യാർത്ഥിക്കും വർഷം 5000 രൂപ.

🔳 സ്കോളർഷിപ്പ് വിഭാഗങ്ങൾ

▪ജനറൽ വിഭാഗം: ബിപിഎൽ കാർഡ് ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. SSLC മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു.

▪പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: ജനറൽ വിഭാഗം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ബാക്കിയുള്ള അപേക്ഷകളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരെ തെരഞ്ഞെടുക്കുന്നു.

▪ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗം: കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കും, ഭിന്നശേഷിക്കാർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം.

🔳അപേക്ഷിക്കാൻ വേണ്ട രേഖകൾ
▪ബിപിഎൽ കാർഡിന്റെ അറ്റസ്റ്റഡ് കോപ്പി.
▪ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി .
▪SSLC സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി.
▪ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗത്തിലാണെങ്കിൽ അതിനുള്ള തെളിവുകൾ.
▪ആധാർ കാർഡിന്റെ സെൽഫ് അറ്റസ്റ്റഡ് കോപ്പി.

🔳അപേക്ഷിക്കുന്ന വിധം
▪അപേക്ഷകൾ സ്കൂൾ തലത്തിലാണ് സ്വീകരിക്കുന്നത്.
▪അപേക്ഷ ഫോം സ്കൂളിൽ നിന്നും ലഭിക്കും.
▪അപേക്ഷ പൂരിപ്പിച്ചു സ്കൂളിൽ സമർപ്പിക്കണം.

🔳സ്കോളർഷിപ്പ് തുക നൽകുന്ന വിധം
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും സ്കൂൾ ഓഫീസിൽ ബന്ധപ്പെടുക

BPL Scholarship for Plus One Students 2024-2025-Circular

BPL Scholarship Application Form-2024 for Plus One
➤ Download
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...