ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരളത്തിനുള്ളിൽ ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC, ST, OEC, OBC, OBC-H, General (Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്.ഹയർ സെക്കണ്ടറി, ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് ഫീ ഇളവ് ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്.
യോഗ്യത
– OBC, OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.
– SC, ST, OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല.
– ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.
– മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
🗂 അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
– Admission Memo
– SSLC Certificate
– +2 Mark list
– Community Certificate /Caste Certificate
– Income Certificate
– Nativity Certificate
– Bank Passbook
– Aadhaar Copy
– Hostel Inmate Certificate
– Degree Certificate ( For PG Students)
🔗 Application Link:-
സ്കോളർഷിപ്പ് തുക
അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്.
ഇതിന് ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ ഗ്രാന്റ്സ് അപേക്ഷ സമർപ്പിക്കുക.
🪧 സ്കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
🪧 കഴിഞ്ഞ അക്കാഡമിക വർഷം മുതൽ ഇ ഗ്രാന്റ്സ് ന്റെ കൂടെ മറ്റൊരു സ്കോളർഷിപ്പ് സ്വീകരിക്കാൻ പാടില്ല. ആയതിനാൽ വിദ്യാർത്ഥികൾ മറ്റു സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കുകയും ലഭ്യമായതിൽ ഏറ്റവും വലുത് നിലനിർത്തി മറ്റുള്ളവ cancel ചെയ്യുകയോ തിരിച്ചു അയക്കുകയോ ചെയ്യേണ്ടതാണ്.
🪧 FYUGP വിദ്യാർത്ഥികൾ നിർബന്ധമായും Four Year Degree Programme തന്നെ select ചെയ്തിരിക്കണം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
