SCHOLARSHIP

മദർ തെരേസ സ്കോളർഷിപ്പ് 2024-25: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് സ്കൂളുകളിലും, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലും നഴ്സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഒരു കൈത്താങ്ങാവുക എന്നതാണ് ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.

ആർക്കൊക്കെ അപേക്ഷിക്കാം?

  • നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾ ആയിരിക്കണം.
  • യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം.
  • BPL വിഭാഗക്കാർക്ക് മുൻഗണന നൽകും. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള APL വിഭാഗക്കാരെയും പരിഗണിക്കും.
  • കോഴ്സ് ആരംഭിച്ചവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ശ്രദ്ധിക്കുക: ഈ സ്കോളർഷിപ്പ് ഒറ്റത്തവണ മാത്രമേ ലഭിക്കുകയുള്ളു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജനുവരി 17

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

  1. SSLC, പ്ലസ് ടു മാർക്ക് ലിസ്റ്റ്
  2. അലോട്ട്മെന്റ് മെമ്മോ
  3. ബാങ്ക് പാസ്ബുക്ക് (വിദ്യാർത്ഥിയുടെ പേരിൽ ഉള്ളത്)
  4. ഫോട്ടോ
  5. ആധാർ കാർഡ്
  6. വരുമാന സർട്ടിഫിക്കറ്റ്
  7. റേഷൻ കാർഡ്

ഈ സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും ബന്ധപ്പെട്ട വെബ്സൈറ്റ് സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉