CAREER

റെയിൽവേയിൽ 32,000 തൊഴിലവസരങ്ങൾ: പത്താം ക്ലാസ്സുകാർക്കും അവസരം!

ഇന്ത്യൻ റെയിൽവേയിൽ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഗ്രൂപ്പ് ഡി തസ്തികയിലേക്ക് 32,000 പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ 32,000 ഒഴിവുകളാണുള്ളത്. വിവിധ തസ്തികകളിലെ ഒഴിവുകൾ താഴെ നൽകുന്നു:

  • Pointsman-B (Traffic): 5058 ഒഴിവ്
  • Assistant (Track Machine) (Engineering): 799 ഒഴിവ്
  • Assistant (Bridge) (Engineering): 301 ഒഴിവ്
  • Track Maintainer Gr. IV (Engineering): 13187 ഒഴിവ്
  • Assistant P-Way (Engineering): 257 ഒഴിവ്
  • Assistant (C&W) (Mechanical): 2587 ഒഴിവ്
  • Assistant TRD (Electrical): 1381 ഒഴിവ്
  • Assistant (S&T) (S&T): 2012 ഒഴിവ്
  • Assistant Loco Shed (Diesel) (Mechanical): 420 ഒഴിവ്
  • Assistant Loco Shed (Electrical) (Electrical): 950 ഒഴിവ്
  • Assistant Operations (Electrical) (Electrical): 744 ഒഴിവ്
  • Assistant TL &AC (Electrical): 1041 ഒഴിവ്
  • Assistant TL & AC (Workshop) (Electrical): 624 ഒഴിവ്
  • Assistant (Workshop) (Mech) (Mechanical): 3077 ഒഴിവ്

പരസ്യ നമ്പർ: 08/2024

പ്രായപരിധി, യോഗ്യത, ശമ്പളം

  • പ്രായപരിധി: 18 മുതൽ 36 വയസ്സ് വരെ. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
  • യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കണം. അതോടൊപ്പം ITI (NCVT/SCVT) അല്ലെങ്കിൽ NCVT നൽകുന്ന National Apprenticeship Certificate (NAC) എന്നിവയിലേതെങ്കിലും ഒരു യോഗ്യതയും ഉണ്ടായിരിക്കണം.
  • ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപ മുതൽ 36,000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്

  • ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക്: 500 രൂപ
  • എസ്.സി, എസ്.ടി വിഭാഗക്കാർക്ക്: 250 രൂപ

ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ RRBയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ വിൻഡോ ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ തുറന്നിരിക്കും.

ശ്രദ്ധിക്കുക

അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉