അലൈഡ് ഹെൽത്ത്കെയർ -പാരാമെഡിക്കൽ- ഡിപ്ലോമ പ്രവേശനം: ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം, എൻട്രൻസ് ഇല്ല!
കേരളത്തിലെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, അലൈഡ് ഹെൽത്ത്കെയർ ഡിപ്ലോമ (പാരാമെഡിക്കൽ ഡിപ്ലോമ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകളിലേക്ക് എൻട്രൻസ് പരീക്ഷ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിൽ നിർദ്ദിഷ്ട പേപ്പറുകളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അപേക്ഷാ വിവരങ്ങൾ
വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് ഒറ്റ അപേക്ഷ നൽകിയാൽ മതി.
അപേക്ഷാ ഫീസ്:
-
ജനറൽ വിഭാഗക്കാർക്കും സർവീസ് കോട്ടക്കാർക്കും 600 രൂപ. പട്ടിക വിഭാഗക്കാർക്ക് 300 രൂപ.
-
സർവീസ് കോട്ടക്കാർ ട്രഷറിയിൽ ഫീസടയ്ക്കുന്നതടക്കമുള്ള നിബന്ധനകൾ പാലിക്കണം. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അതത് മാനേജ്മെന്റുകളാണ് അലോട്ട്മെന്റ് നടത്തുന്നത്. പ്രവേശനത്തിന് മുൻപായി സ്ഥാപനങ്ങളുടെ ലിസ്റ്റും സീറ്റ് വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും
അവസാന തീയതി: 2025 ഓഗസ്റ്റ് 12.
വെബ്സൈറ്റ്: www.lbscentre.kerala.gov.in
-
അക്കാദമിക് യോഗ്യത: പ്ലസ് ടു തലത്തിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് മൊത്തം 40% മാർക്ക് ഉണ്ടായിരിക്കണം. പട്ടികവിഭാഗക്കാർക്ക് 35% മാർക്ക് മതിയാകും. വി.എച്ച്.എസ്.ഇ. (VHSE) പഠിച്ചവർക്കും ഇതേ മാർക്ക് നിലവാരത്തിൽ പ്രവേശനമുണ്ട്.
-
പ്രായപരിധി: 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ, സർവീസ് കോട്ടക്കാരുടെ പ്രായം 49 വയസ്സ് കവിയരുത്.
-
സംവരണ സീറ്റുകൾ: നോമിനികൾ, വി.എച്ച്.എസ്.ഇ. ഹെൽത്ത് സർവീസസ് വകുപ്പ്, സ്പോർട്സ്, വിമുക്തഭടർ, എയർഫോഴ്സ് മുതലായ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്.
പ്രോഗ്രാം ദൈർഘ്യം
ഈ ഡിപ്ലോമ പ്രോഗ്രാമുകളുടെ ദൈർഘ്യം സാധാരണയായി 2 വർഷമാണ്. എന്നാൽ, ചില പ്രോഗ്രാമുകൾക്ക് ഇന്റേൺഷിപ്പ്/പ്രാക്ടിക്കൽ എന്നിവ ഉൾപ്പെടെ 3 വർഷം വരെയാകാം.
ഡിപ്ലോമ പ്രോഗ്രാമുകൾ
-
ഫാർമസി
-
ഹെൽത്ത് ഇൻസ്പെക്ടർ
-
മെഡിക്കൽ ലാബ് ടെക്നോളജി
-
റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറപ്പി ടെക്നോളജി
-
റേഡിയോളജിക്കൽ ടെക്നോളജി
-
ഒഫ്താൽമിക് അസിസ്റ്റൻ്റ്
-
ഡെന്റൽ മെക്കാനിക്സ്
-
ഡെന്റൽ ഹൈജീനിസ്റ്റ്
-
ഓപ്പറേഷൻ തീയറ്റർ & അനസ്തീസിയ ടെക്നോളജി
-
കാർഡിയോ വാസ്കുലർ ടെക്നോളജി
-
ന്യൂറോടെക്നോളജി
-
ഡയാലിസിസ് ടെക്നോളജി
-
എൻഡോസ്കോപിക് ടെക്നോളജി
-
ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻ്റ്
-
റെസ്പിറേറ്ററി ടെക്നോളജി
-
സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെൻ്റ് ടെക്നോളജി
നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻ ജൂലൈ ഒന്നിലെ ഉത്തരവിൽ, ‘പാരാമെഡിക്കൽ’ എന്ന വാക്കിന് പകരം ‘അലൈഡ് ഹെൽത്ത് കെയർ’ എന്ന് മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലെ പ്രോസ്പെക്ടസുകളിൽ പാരാമെഡിക്കൽ എന്ന വാക്കുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
Summary of article in English:
Applications are invited for Paramedical/Allied Healthcare Diploma programs in government and self-financing institutions across Kerala. There is no entrance test; admissions are based on marks obtained in qualifying examinations. The application deadline is August 12, 2025, on www.lbscentre.kerala.gov.in.
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില് ഓഫീസര്; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.